കിലുങ്ങുംമുമ്പേ ‘ചിലങ്ക’യില്‍ കലമ്പല്‍
text_fieldsതിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനത്തെ ഒന്നാം വേദിയായ ‘ചിലങ്ക’യില്‍ തുടക്കത്തിലേ കല്ലുകടി. വിധികര്‍ത്താക്കളെ തെരഞ്ഞെടുത്തതില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് ഒരു വിഭാഗം നൃത്താധ്യാപകര്‍ പ്രതിഷേധമുയര്‍ത്തിയതാണ് തര്‍ക്കത്തിനിടയാക്കിയത്. ഉദ്ഘാടനച്ചടങ്ങിനുശേഷം ആറിന് നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ രാത്രി 8.30ഓടെയാണ് തുടങ്ങിയത്.
മത്സരം തുടങ്ങുന്നതിനുമുമ്പ് വിധികര്‍ത്താക്കളത്തെിയപ്പോള്‍ പരിശീലകര്‍ വേദിയുടെ മുന്‍നിരയില്‍ പേനയും പേപ്പറുമായി ചുവടുറപ്പിച്ചു. വേദിയില്‍ വിധികര്‍ത്താക്കളുടെ പേരുകള്‍ വിളിച്ച് പരിചയപ്പെടുത്താന്‍ തുടങ്ങിയതോടെ പ്രതിഷേധം പരിധിവിട്ടു. ഓരോ യോഗ്യത പറയുമ്പോഴും സ്ത്രീകളടക്കമുള്ള പരിശീലകര്‍ കൂക്കുവിളിയോടെയാണ് എതിരേറ്റത്.
അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ വിധികര്‍ത്താക്കളായവരെ തുടര്‍ന്നും ചുമതലപ്പെടുത്തരുതെന്ന് നിര്‍ദേശമുണ്ടെന്നും ഇത് ലംഘിച്ചെന്നുമായിരുന്നു പ്രധാന ആരോപണം. കൂടാതെ, ഒരു വിധികര്‍ത്താവിന്‍െറ ഗുരുവിന്‍െറ ശിഷ്യ ഈ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും പരാതിയുയര്‍ന്നു. വിധികര്‍ത്താക്കളിലൊരാള്‍ക്ക് നാടോടിനൃത്തത്തിന്‍െറ വിധിനിര്‍ണയത്തിന് മാത്രമേ യോഗ്യതയുള്ളൂവെന്നും ആരോപണമുയര്‍ന്നു. മത്സരം തുടങ്ങിയിട്ടും പ്രതിഷേധം അവസാനിപ്പിക്കാനോ മുന്നില്‍നിന്ന് മാറാനോ ഇവര്‍ തയാറായില്ല.
മാത്രമല്ല, ഇവര്‍ വേദിയിലേക്ക് കയറാനും ശ്രമിച്ചു. ഇതിനിടെ പൊലീസത്തെിയാണ് ഇവരെ പിന്തിരിപ്പിച്ചത്. തുടര്‍ന്ന് വേദിയുടെ പിന്നിലേക്കത്തെിയ ഇവരില്‍ ചിലര്‍ മത്സരാര്‍ഥികളെ പിന്തിരിപ്പിക്കാനും ശ്രമിച്ചു. പൊലീസ് എത്തി ഇവിടെനിന്ന് മാറ്റിയതോടെ വേദിയുടെ മുന്നിലേക്ക് മാറി ഏറെനേരം പ്രതിഷേധവുമായി നിലയുറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.