ആദിമ വേദാക്ഷരമായ്...
text_fields56മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച സ്വാഗത നൃത്തത്തിന്‍റെ ഗാനം.
ആയിരമായിരമാണ്ടുകള്‍ മുമ്പേ
ആദിമ വേദാക്ഷരമായി
കലയുടെ നൂപുരനാദമുണര്‍ന്നത്
കാലം ചെവിയോര്‍ക്കുന്നു.
ഒരു കടലിരമ്പുന്ന ഹൃദയം
കലയുടെ ആര്‍ദ്രകേദാരം
നഗരമിതനന്തപുരി വരവേല്‍പ്പൂ ഓഹോ
നാളെയുടെ നറുതാരകങ്ങളേ.
ഇന്നലെയുടെ വരവീണ മുറുക്കി
ഇന്നിന്‍ ഈണമിണക്കി
നാളെയിലേക്കുയിര്‍നാളം പകരാന്‍
താളമുണര്‍ത്തുക നമ്മള്‍
കേരളമൊറ്റ മനസ്സായി മാറും
കൗമാരോത്സവ ഭൂവില്‍
പോരൂ പോരൂ പോരൂ പോരൂ
പോരൂ പോരൂ പോരൂ പോരൂ
പൊന്‍തിരിയായെരിയാവൂ
പോരൂ പോരൂ പോരൂ പോരൂ
പൊന്‍തിരിയായെരിയാവൂ
കൈയില്‍ ഹൃദയം ശംഖായി
പലതായി ചിതറിയ കേരളമൊന്നായി
കലതന്‍ കാകളി മൂളുന്നു
കലതന്‍ കാകളി മൂളുന്നു
സ്വരസുധ പെയ്യും സ്വാതിസ്മൃതിയില്‍
തരളം മധുരം നുകരുന്നു
പഴമയില്‍നിന്നും മുത്തുകള്‍ നേടാന്‍
അഴകിന്‍ പുതുമകള്‍ തേടാനും
വളരാന്‍ പൂര്‍ണത പുല്‍കാനെന്നു
കളമാകാവൂ ഹൃദയങ്ങള്‍
സര്‍ഗവസന്ത സ്മൃതികളുറങ്ങും
സ്വര്‍ഗം വേദികയായി
ലാസ്യവിലോലം രൗദ്രഗംഭീരം
വിസ്മയ മുദ്രിത മൗനം
അക്ഷര താരകളലിയും വാനം
ചിത്രം ചിതറിയ വര്‍ണം
അഷ്ടകലാശച്ചുവടിന്‍ വീരം
സൃഷ്ടി വിരിഞ്ഞ സുഗന്ധം
പാട്ടുകള്‍ നെയ്യും പാവനഭാവം ഹാ
പാട്ടുകള്‍ നെയ്യും പാവനഭാവം
പട്ടുറുമാലില്‍ ചന്തം
തന്ത്രികള്‍ തൂകും വശ്യവിഷാദം
സുന്ദരകാവ്യ തരംഗം
കലയുടെ കളിവേദികയായി കാലം
അലമാലകളായി ആഹ്ളാദം
പുലരൊളിപൂശിയൊരുങ്ങീ വാനം
അലയും കാറ്റിനുമാവേശം, അലയും കാറ്റിനുമാ...വേ...ശം
കളിവിളക്കിന്‍ തിരിയില്‍ തെളിയുന്നു
അനന്തപുരിതന്‍ തുടിപ്പുകള്‍
കലകളത്തെന്‍െറ മാറോട് ചേര്‍ക്കും
അരുമയാം സ്നേഹസാഗരവീചികള്‍
തരളമാമൊറ്റ നൂലിനാല്‍ കോര്‍ത്തപോല്‍
ഒരുമയോടി താ കൗമാരചേതന
പുതിയ താരങ്ങള്‍ പൂക്കുന്നു
വരിക വര്‍ണങ്ങള്‍ വാരിവിതക്കുവാന്‍
ചിരിയുണര്‍ത്തുവാന്‍ ചിന്തകള്‍ കൊയ്യുവാന്‍
കരളലിയും കവിതയായി മാറുവാന്‍
സ്വരജതിയാലമൃതം തളിക്കുവാന്‍
വരിക വര്‍ണങ്ങള്‍ വാരിവിതക്കുവാന്‍
വിതക്കുവാന്‍ വിതക്കുവാന്‍
കുരവയുമിശലും വായ്ത്താരികളും
ഒരുമയുണര്‍ത്തും വേദികളില്‍
കരളിന്‍ പൂര്‍ണിമ കണ്ടു കുളിര്‍ക്കാന്‍
വരവായി മകരം വീണ്ടും
ഓ ഹോ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.