ഭരതനാട്യം വൈകിയത് രണ്ടര മണിക്കൂര്‍
text_fieldsതിരുവനന്തപുരം: വേദിയില്‍ മാറ്റ് വിരിക്കാത്തതിനെച്ചൊല്ലി ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യ മത്സരം തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി. വിധികര്‍ത്താക്കള്‍ ഒരു മണിക്കൂര്‍ കാത്തിരുന്നത് നാലാം വേദിയായ വി.ജെ.ടി ഹാളിലെ ആദ്യ ഇനത്തില്‍തന്നെ കല്ലുകടിയായി. ഒടുവില്‍ മത്സരം തുടങ്ങുന്നെന്ന അറിയിപ്പ് വന്നപ്പോള്‍ കാത്തിരുന്ന് മുഷിഞ്ഞ സദസ്യര്‍ കൂവി പ്രതിഷേധിച്ചു.
വി.ജെ.ടി ഹാളില്‍ മരത്തില്‍ തീര്‍ത്ത വേദി പലയിടത്തും അടര്‍ന്ന നിലയിലായിരുന്നു. ഇതില്‍ കളിക്കാനാകില്ളെന്ന് മത്സരാര്‍ഥികളും രക്ഷാകര്‍ത്താക്കളും അറിയിച്ചു. വേദിയില്‍ വിരിക്കാന്‍ ആറിന് മാറ്റ് തേടി ഇറങ്ങിയ സംഘാടകര്‍ രാത്രി 8.10നാണ് സംഘടിപ്പിച്ചത്തെിയത്. ഇതു വിരിച്ച ശേഷമാണ് മത്സരം തുടങ്ങാനായത്. 7.15ഓടെതന്നെ വിധികര്‍ത്താക്കള്‍ എത്തിയിരുന്നു.
അതേസമയം, വേദികളില്‍ വിരിക്കാന്‍ കരുതിയ മാറ്റുകള്‍ ഒന്നടങ്കം പ്രധാന വേദിയായ പുത്തരിക്കണ്ടത്തെ പന്തലില്‍ വിരിക്കേണ്ടിവന്നതാണ് പ്രശ്നമായതെന്ന് സംഘാടകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.