തോല്‍ക്കാന്‍ മനസ്സില്ലാത്ത പെണ്ണിന്‍െറ വിജയം
text_fieldsതിരുവനന്തപുരം: ഒരു കഥയുടെയോ കവിതയുടെയോ കൊഴുപ്പിനുവേണ്ടിയോ മത്സരത്തിന്‍െറ വിജയത്തിനുവേണ്ടിയോ പെണ്ണ് തോറ്റ കഥ ഇനി ഞങ്ങള്‍ പെണ്‍കുട്ടികള്‍ പറയില്ളെന്ന് ഏകാഭിനയത്തിന്‍െറ കൈ്ളമാക്സില്‍ പറഞ്ഞപ്പോള്‍ ചൈത്ര ഓര്‍ത്തിരിക്കുക തന്‍െറ ജീവിതംതന്നെയാകും. അലര്‍ജി മൂലം രണ്ടുവര്‍ഷം സ്കൂളില്‍ പോകാന്‍ കഴിയാതിരുന്ന മഞ്ചേരി പുല്ലാരയിലെ കെ. ചൈത്ര വീണ്ടും ഏകാഭിനയവേദിയിലത്തെിയപ്പോള്‍ സ്വന്തമാക്കിയത് മൂന്നാം സ്ഥാനം. മലപ്പുറം മൊറയൂര്‍ വി.എച്ച്.എം.എച്ച്.എസ്.എസിലെ പത്താംക്ളാസ് വിദ്യാര്‍ഥിയായ ചൈത്രക്ക് എട്ടിലും ഒമ്പതിലുമാണ് സ്കൂളില്‍ പോകാനാകാതിരുന്നത്. സ്കൂളില്‍ പോകാതിരുന്നപ്പോഴും മനസ്സ് നിറയെ യു.പിയില്‍ പഠിക്കുമ്പോള്‍ ഏകാഭിനയത്തില്‍ നേടിയ ഒന്നാംസ്ഥാനമായിരുന്നു. വീട്ടിലിരുന്ന് പഠിക്കുമ്പോഴും സംസ്ഥാന കലോത്സവവേദി ചൈത്ര സ്വപ്നംകണ്ടു. അങ്ങനെ അസുഖം മാറി പത്താം ക്ളാസിലേക്കത്തെിയപ്പോള്‍ ജനു മഞ്ചേരിയുടെ കീഴില്‍ ഏകാഭിനയം പരിശീലിച്ചു.
ഫീസ് വാങ്ങാതെയാണ് പഠിപ്പിച്ചത്. സ്കൂളില്‍നിന്ന് എല്ലാ പിന്തുണയും ലഭിച്ചു. അങ്ങനെ ജില്ലയിലെ വിജയവുമായി സംസ്ഥാനത്തേക്ക്. എപ്പോഴും പീഡനത്തിനിരയായി തോല്‍ക്കാന്‍ വിധിക്കപ്പെട്ട പെണ്ണിനെക്കുറിച്ച് പറയാതെ, സൗമ്യയുടെ മരണം ഗോവിന്ദച്ചാമിയുടെ മരണമായി തിരിച്ചവതരിപ്പിക്കുകയായിരുന്നു ചൈത്ര. തന്നെ പീഡിപ്പിക്കാന്‍ വരുന്ന ഗോവിന്ദച്ചാമിയെ സൗമ്യതന്നെ കൊന്നശേഷം തോല്‍വിയുടെ കഥ ഇനി ഞങ്ങള്‍ പെണ്‍കുട്ടികള്‍ പറയില്ളെന്ന് പ്രഖ്യാപിച്ചാണ് ചൈത്ര അവസാനിപ്പിച്ചത്.
പ്രയാസങ്ങള്‍ക്കിടയിലും ഏകമകള്‍ ചൈത്രയുടെ ആഗ്രഹങ്ങള്‍ക്കൊപ്പമാണ് പുല്ലാരയില്‍ ഓട്ടോഡ്രൈവറായ അച്ഛന്‍ ബാലകൃഷ്ണന്‍. അമ്മ ഷിജില പ്രീപ്രൈമറി അധ്യാപികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.