കൂത്തരങ്ങില്‍ കത്തിയത് രാഷ്ട്രീയം
text_fieldsതിരുവനന്തപുരം: കലോത്സവം തലസ്ഥാനത്താകുമ്പോള്‍ രാഷ്ട്രീയം പറയാതെങ്ങനെയെന്ന് ചാക്യാന്മാര്‍. പുരാണ കഥാപാത്രങ്ങളെ സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായി കൂട്ടിയിണക്കി കൂത്ത് പറഞ്ഞപ്പോള്‍ കലോത്സവത്തില്‍ രാഷ്ട്രീയവും കത്തി. ഒടുവില്‍ വിദ്യാഭ്യാസമന്ത്രിയത്തെന്നെ കളിയാക്കിയ വിദ്വാന് ഒന്നാംസ്ഥാനവും ബാര്‍കോഴയിലൂടെ സോളാറില്‍ വില്ലുകുലച്ചയാള്‍ക്ക് രണ്ടാംസ്ഥാനവുമടിച്ചു. കൊല്ലം കൊട്ടാരക്കര ഗവ. വി.എച്ച്.എസ് ആന്‍ഡ് ബി.എച്ച്.എസിലെ എസ്. ബിലഹരിയാണ് ചാക്യാര്‍കൂത്തില്‍ ഒന്നാംസ്ഥാനത്തത്തെിയത്.
പാഠപുസ്തക വിതരണത്തില്‍ വിഴ്ചവരുത്തിയ വിദ്യാഭ്യാസമന്ത്രിയെ ബിലഹരി തോണ്ടിയതിങ്ങനെ- ‘നമ്മുക്കുമുണ്ട് ചില മന്ത്രിമാര്‍. അതിലൊരു പ്രഗല്ഭനാണ് വിദ്യാഭ്യാസമന്ത്രി. പണ്ടൊക്കെയുള്ളവര്‍ വിദ്യയെ അഭ്യാസമായാണ് നടത്തിയിരുന്നെങ്കില്‍ ഇപ്പോഴുള്ള ഈ കേമന്‍ വിദ്യാ ആഭാസമായാണ് കാണുന്നത്. നേരത്തേയിരുന്നയാള്‍ പരീക്ഷ വേണ്ടെന്നു പറഞ്ഞെങ്കില്‍ ഇപ്പോഴുള്ളയാള്‍ പുസ്തകമേ വേണ്ടെന്ന നിലപാടിലാ. ഇതോന്നും കേട്ടിട്ട് എനിക്ക് മനസ്സിലാകുന്നില്ളേ.’
തൃശൂര്‍ ഇരിങ്ങാലക്കുട എന്‍.എച്ച്.എസ്.എസിലെ പി.എം. കൃഷ്ണപ്രസാദിനാണ് രണ്ടാംസ്ഥാനം. ‘പണമില്ളെന്ന് പറഞ്ഞിട്ട് കാര്യോണ്ടോ? പാഞ്ചാലിയുടെ സ്വയംവരം നടത്തണ്ടേ? കുറച്ചുനാള്‍ മുമ്പ് ഇവിടെ ധനകാര്യം നോക്കിയാളെ ഇപ്പോ കാണാനില്ലാ. കട്ടെന്നോ പിടിച്ചുപറിച്ചന്നോ എന്തക്കയോ കേക്കുന്നുണ്ട്. ഏയ് അത്തരക്കാരുമായിട്ടുള്ള സഹവാസമൊന്നും മാന്യമാര്‍ക്ക് ചേര്‍ന്നതല്ലാട്ടോ. ഞാനൊന്നും എടുത്തില്ളേ എന്നാണ് ആ മഹാത്മാവ് ഇപ്പോ പറയുന്നത്. ഏതായാലും ഈ ഒരു വകുപ്പ് ഇപ്പോ ഉണ്ടോന്ന് തന്നെ നിശ്ചയില്യ. ആ പോട്ടെ, എന്തായാലും കല്യാണം നടത്താതിരിക്കാന്‍ പറ്റോ? പാഞ്ചാലി സൂര്യപ്രഭയില്‍ നിന്നങ്ങ് കത്തുവല്ളേ. അല്ലാ. അതാരാ വരുന്നേ രാജാവും മന്ത്രിമാരും അല്ളേ. മന്ത്രിമാര്‍ക്ക് അന്നും ഇന്നും ഒട്ടും പഞ്ഞമില്ലല്ളോ. എല്ലാരുംകൂടി പാഞ്ചാലിക്ക് വേണ്ടി വില്ലുകുലക്കാനുള്ള പുറപ്പാടാ. ഏത്? വില്ളേ. കാരണം അവള്‍ ഒത്തിരി സുന്ദരിയാണേ -കൃഷ്ണപ്രസാദ് ചാട്ടുളിയെറിഞ്ഞു.
വി.എസ്. നവകേരളമാര്‍ച്ചിന് പോയത് പാഞ്ചാലി സ്വയംവരത്തിലൂടെ അവതരിപ്പിച്ച തിരുവനന്തപുരം പട്ടം സെന്‍റ് മേരീസിലെ എ.ആര്‍. അനന്തകൃഷ്ണനാണ് മൂന്നാംസ്ഥാനം. ‘ഏതായാലും പാഞ്ചാല രാജ്യം പിടിക്കാന്‍ വിജയന്‍ (അര്‍ജുനന്‍) ഇറങ്ങിത്തിരിച്ചിരിക്കയാണല്ളോ. അച്യുതന്‍െറ (ശ്രീകൃഷ്ണന്‍) അനുഗ്രഹവും ഉണ്ട് ഈ യാത്രക്ക്.
വിജയന്‍ വില്ലുകുലക്കുമെന്ന് അച്യുതന് അറിയാം. കാരണം വിജയന് ആയുധങ്ങള്‍ കൊണ്ടുനടക്കാനുള്ള സ്വാതന്ത്ര്യമുണ്ടല്ളോ’ അനന്തകൃഷ്ണന്‍െറ പരിഹാസം ഇങ്ങിനെ പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.