അഞ്ചടന്തയില്‍ കൊട്ടിക്കയറി കൊയിലാണ്ടി
text_fieldsതിരുവനന്തപുരം: അഞ്ചടന്ത കൊട്ടി ആസ്വാദകരെ അദ്ഭുതപ്പെടുത്തിയ കോഴിക്കോട് സെന്‍റ് ജോസഫ്സ് ബോയ്സിലെ ആദിത് പ്രേമും സംഘവും എച്ച്.എസ്.എസ് ഹൈസ്കൂള്‍ വിഭാഗം ചെണ്ടമേളത്തില്‍ ഒന്നാമതത്തെിയപ്പോള്‍ അത് മധുരപ്രതികാരം കൂടിയായി. ഇഞ്ചോടിഞ്ച് കൊട്ടി ഒപ്പത്തിനൊപ്പം മത്സരിച്ച കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ബോയ്സാണ് രണ്ടാംസ്ഥാനത്ത്. ജില്ലാതലത്തില്‍ രണ്ടാമതായ സെന്‍റ് ജോസഫ്സ് കോടതി ഉത്തരവിലൂടെയാണ് തിരുവനന്തപുരത്തത്തെിയത്. കഴിഞ്ഞവര്‍ഷവും ഇവര്‍ തന്നെയായിരുന്നു ഒന്നും രണ്ടും സ്ഥാനത്ത്. അന്നും കോടതി ഉത്തരവിലൂടെ മത്സരത്തിനത്തെിയാണ് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിനെ സെന്‍റ് ജോസഫ്സ് സ്കൂള്‍ പിന്നിലാക്കിയത്.
കഴിഞ്ഞവര്‍ഷം അഞ്ചടന്ത കൊട്ടി വിജയംകണ്ട സെന്‍റ്ജോസഫ്സ് സ്കൂളിലെ കുട്ടികള്‍ ഇത്തവണ അഞ്ചടന്ത ശൈലിയിലാണ് കൊട്ടിക്കയറിയത്. മണി കണ്ണഞ്ചേരിയുടെ കീഴിലാണ് മേളം അഭ്യസിച്ചത്. ആദിത് പ്രേം, അമര്‍ ചെണ്ടയില്‍ താളമിട്ടപ്പോള്‍ വലന്തലയില്‍ ആദര്‍ശും കുഴലുമായി അഭയും കൊമ്പുമായി റിഥിനും പിന്തുണയേകി. ഋത്വികും അമര്‍ജിത്തും ഇലത്താളമിട്ടു. പഞ്ചാരിയില്‍ നാല്, അഞ്ച് ശൈലിയില്‍ കൊട്ടിയാണ് അതുല്‍ സതീഷും സംഘവും രണ്ടാമതത്തെിയത്.
14 വര്‍ഷമായി സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കുന്ന കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് എട്ടുവര്‍ഷം ഒന്നാമതായിരുന്നു. കൊരയങ്ങാട് വാദ്യസംഘത്തിന് കീഴില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കളിപ്പുരയില്‍ രവീന്ദ്രനാണ് പരിശീലകന്‍. അമല്‍ കൃഷ്ണ, ഫെബിന്‍ രാജ്, ശ്രീബാല്‍ പ്രസാദ്, അനന്തു കെ. സത്യന്‍, നന്ദഗോപന്‍, വിഘ്നേശ്വസ് ബാബു എന്നിവരാണ് ടീമംഗങ്ങള്‍. 18 ടീമുകള്‍ പങ്കെടുത്തതില്‍ കണ്ണൂര്‍ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹൈസ്കൂള്‍ മൂന്നും കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ് നാലും മലപ്പുറം കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസ് അഞ്ചും സ്ഥാനത്തത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.