പറയന്‍ തുള്ളല്‍ വേദിയിലത്തെിച്ച് ബെന്‍
text_fieldsതിരുവനന്തപുരം: ഓട്ടന്‍തുള്ളല്‍ വേദിയില്‍ വ്യത്യസ്തത പകര്‍ന്ന് പറയന്‍ തുള്ളലും. എറണാകുളം ഇരുമ്പനം വി.എച്ച്.എസ്.എസിലെ ബെന്‍ സണ്ണിയാണ് പറയന്‍ തുള്ളല്‍ അവതരിപ്പിച്ച് മൂന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കിയത്. എച്ച്.എസ് വിഭാഗത്തില്‍ 13 പേരും ഓട്ടന്‍ അവതരിപ്പിച്ചപ്പോഴായിരുന്നു പ്രയാസമേറിയ പറയന്‍ തുള്ളല്‍ അവതരിപ്പിച്ച് ബെന്‍ സദസ്സിന്‍െറ മനം കീഴടക്കിയത്. വേടനും ഭാര്യയും ശിവനെ പൂജിക്കുന്ന പുളുന്തിമോക്ഷം എന്ന കഥയാണ് ബെന്‍ അവതരിപ്പിച്ചത്.
സമ്മാനത്തിനപ്പുറം, അന്യംനിന്നുപോകുന്ന കലാരൂപത്തെ സമൂഹത്തിന് കാണാനും മനസ്സിലാക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ കടുപ്പമേറിയ പറയന്‍ തന്നെ തെരഞ്ഞെടുത്തതെന്ന് ബെന്‍ പറഞ്ഞു. എറണാകുളം എരമക്കര സ്വദേശി കലാമണ്ഡലം പ്രഭാകരനാണ് ബെന്നിന്‍െറ പരിശീലകന്‍.
ചുവന്ന പട്ട്, ദേഹമാസകലം ഭസ്മം, തലയില്‍ നാനപടം കിരീടം എന്നിവയാണ് പറയന്‍ തുള്ളലിന്‍െറ വേഷവിധാനം. കുരുത്തോല ആഭരണങ്ങള്‍ അണിഞ്ഞ് മുഖം മിനുക്കി കച്ചയും പാവാടയും അണിഞ്ഞാണ് ശീതങ്കന്‍ തുള്ളല്‍ അവതരിപ്പിക്കുന്നത്. 35 വര്‍ഷമായി തുള്ളല്‍ രംഗത്തുള്ള പ്രഭാകരന്‍ മാഷിന്‍െറ നാല് ശിഷ്യന്മാരാണ് ഇത്തവണ ശീതങ്കന്‍, പറയന്‍, ഓട്ടന്‍ എന്നീ വിഭാഗങ്ങളിലായി കലോത്സവവേദിയില്‍ മാറ്റുരച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.