കലാഭവന്‍ നൗഷാദും ശിഷ്യഗണങ്ങളും
text_fieldsതിരുവനന്തപുരം: കലാഭവന്‍ നൗഷാദ് കലോത്സവ വേദികളില്‍ മോണോആക്ട് വേദിക്ക് പിന്നിലെ ഇന്ധനമാണ്. വര്‍ഷങ്ങളായി ഒരുകൂട്ടം ശിഷ്യരുമായാണ് കലോത്സവത്തിനത്തെുന്നത്. ഇക്കുറി 21 പേരാണ് നൗഷാദിന്‍െറ പരിശീലനത്തില്‍ മോണോആക്ടില്‍ മത്സരിക്കാനത്തെിയത്. വ്യാഴാഴ്ച നടന്ന ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോണോആക്ടില്‍ ഏഴുപേരാണ് മത്സരിച്ചത്. ഈ വിഭാഗത്തില്‍ ഒന്നാമതത്തെിയ അമൃത വര്‍ഷയുടെ ഗുരുവും ഇദ്ദേഹം തന്നെ. വിവിധ ജില്ലകളില്‍ നിന്നുള്ള സൂര്യഗായത്രി, അഞ്ജിമ, ദേവി നന്ദന, നൗഫിയ, ഭാരതി ഷാജി, ആന്‍മരിയ എന്നിവര്‍ എ ഗ്രേഡ് നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ മോണോആക്ടില്‍ ആറുപേരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആറുപേരും നൗഷാദിന്‍െറ ശിഷ്യരുണ്ട്. ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളില്‍ രണ്ടുപേരും. തൃശൂര്‍ ഇരിങ്ങാലക്കുട കളക്കാട്ടില്‍ നൗഷാദ് 23 വര്‍ഷമായി കലോത്സവങ്ങളില്‍ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.