കാമ്പസ് തിയറ്ററിന്‍െറ തിരിച്ചുവരവിന് കളമൊരുക്കി ‘വര്‍ണപ്പാവാടകള്‍’
text_fieldsതിരുവനന്തപുരം: ഒന്നിനൊന്ന് മികച്ച അവതരണങ്ങള്‍കൊണ്ട് മത്സരം മുറുകിയ ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാള നാടകമത്സരത്തില്‍ വെള്ളിയാഴ്ച രാത്രി അരങ്ങേറിയ ‘വര്‍ണപ്പാവാടകള്‍’ കാമ്പസ് തിയറ്റര്‍ മൂവ്മെന്‍റിന്‍െറ തിരിച്ചുവരവുകൂടിയായി. മത്സരങ്ങള്‍ക്കപ്പുറം സ്കൂളുകളില്‍ നാടക സംസ്കാരം ലക്ഷ്യമിട്ടു തുടങ്ങിയ കൂട്ടായ്മക്ക് കളമൊരുക്കിയത് പ്രശസ്ത സിനിമാ സംവിധായകനായ എം.ജി. ശശിയും ഭാര്യ ഗീത ജോസഫുമാണ്. സാറാ ജോസഫിന്‍െറ ചെറുകഥയെ ആധാരമാക്കിയാണ് മകള്‍ ഗീത ജോസഫ് തിരക്കഥയൊരുക്കിയത്. ഗീത ജോസഫ് പ്രിന്‍സിപ്പലായ പാലക്കാട് ചാലിശ്ശേരി എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ് ‘വര്‍ണപ്പാവാടകളു’മായി തിരുവനന്തപുരത്തത്തെിയത്.
എണ്‍പതുകളില്‍ സാമൂഹിക ഇടപെടലുകളുമായി നിറഞ്ഞുനിന്ന കാമ്പസ് തിയറ്റര്‍ മൂവ്മെന്‍റുപോലെ സ്കൂളുകളില്‍ തിയറ്റര്‍ സംസ്കാരം രൂപപ്പെടുത്തുകവഴി ഹയര്‍ സെക്കന്‍ഡറി കാലഘട്ടത്തിലെ അരാഷ്ട്രീയവത്കരണത്തെ ചെറുക്കാനാകുമെന്ന കണക്കുകൂട്ടല്‍കൂടിയുണ്ട് നാടകത്തിന് പിന്നില്‍. കേരളത്തില്‍ ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകള്‍ നേരിട്ട പ്രശ്നങ്ങളെ അരങ്ങിലത്തെിച്ച ‘തൊഴില്‍കേന്ദ്രത്തിലേക്ക്‘ എന്ന സാമൂഹികവിമര്‍ശ നാടകം ഗീത ജോസഫിന്‍െറ നേതൃത്വത്തില്‍ നേരത്തേ പുനരവതരിപ്പിച്ചിരുന്നു. ഇറാനില്‍ തൂക്കിലേറ്റപ്പെട്ട റൈഹാന ജബ്ബാരിയുടെ ജീവിതത്തെക്കുറിച്ച് ‘മരിച്ച മകള്‍ പറഞ്ഞത്...’ എന്ന നാടകവും എം.ജി. ശശിയുടെ തിരക്കഥയില്‍ ഗീത ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.