നാടകാന്തം നിറഞ്ഞ കൈയടി
text_fieldsതിരുവനന്തപുരം: സ്കൂള്‍ കലോത്സവം കേരളത്തില്‍ എവിടെ നടന്നാലും മത്സരത്തുടക്കം മുതല്‍ ഒടുക്കംവരെ ഒരിക്കലുമൊഴിയാത്ത സദസ്സാണ് നാടകത്തിന്‍േറത്. സെന്‍റ് ജോസഫ്സ് ഓഡിറ്റോറിയത്തിലും ഈ പതിവ് തെറ്റിയില്ല. ഒരുക്കിയത് നാടകത്തിന് യോജിച്ച വേദിയല്ലാതിരുന്നിട്ടുകൂടി എല്ലാ പരിമിതികളെയും സഹിച്ച് പാതിരാവരെ കണ്‍പാര്‍ത്തിരുന്ന നാടകപ്രേമികള്‍ക്ക് നല്‍കണം നിറഞ്ഞ കൈയടി. പതിവിനു വിപരീതമായി എച്ച്.എസ്.എസ് നാടകമത്സരത്തില്‍ പങ്കെടുത്ത മിക്ക ടീമുകളും മികച്ച നിലവാരം പുലര്‍ത്തി. നാടകത്തിനുള്ളിലെ നാടകംപോലും തന്മയത്വത്തോടെ അരങ്ങിലത്തെി. സര്‍ക്കാര്‍ സ്കൂളിന്‍െറ മതില്‍ക്കെട്ടില്‍നിന്ന് കുട്ടികളുടെ നാടകസംസ്കാരത്തെ വീണ്ടെടുക്കാനുള്ള ശ്രമം അരങ്ങിലത്തെിയത് അദ്ഭുതപ്പെടുത്തിയ ശക്തമായ അവതരണങ്ങളുമായാണ്.
സമകാലിക സംഭവങ്ങളെ അഭിനയത്തികവോടെ രൂക്ഷവിമര്‍ശത്തിന്‍െറ മുനയില്‍ നിര്‍ത്തിയ നാടകങ്ങള്‍ക്കായിരുന്നു കൈയടി കൂടുതലും. കോഴിക്കോട് കോക്കല്ലൂര്‍ ഗവ. എച്ച്.എസ്.എസിന്‍െറ ‘പുലി പറഞ്ഞ കഥ’, കണ്ണൂര്‍ എടൂര്‍ സെന്‍റ് മേരീസ് എച്ച്.എസ്.എസിന്‍െറ ‘സുമേഷ്’, പാലക്കാട് ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ ‘വര്‍ണപ്പാവാടകള്‍’, സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ് സ്കൂളിന്‍െറ ‘കല്ലുകള്‍ പെയ്യുമ്പോള്‍’, മലപ്പുറം കൊളത്തൂര്‍ നാഷനല്‍ എച്ച്.എസ്.എസിന്‍െറയും അടിമാലി കൂമ്പന്‍പാറ ഫാത്തിമമാതാ ജി.എച്ച്.എസ്.എസിന്‍െറയും ‘ഈ വീടുകള്‍ക്ക് എന്ത് പേരിടും?’ തുടങ്ങിയവ ശ്രദ്ധേയ അവതരണങ്ങളായി. ഏഴ് അപ്പീലുകളടക്കം 21 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.