യവനികയില്‍ മുഴങ്ങി സമരകാഹളം
text_fieldsതിരുവനന്തപുരം: ഹൈസ്കൂള്‍ വിഭാഗം മലയാള നാടകമത്സരം അരങ്ങേറിയ സെന്‍റ് ജോസഫ്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിഷേധംമൂലം വേദി മാറ്റി. ഓഡിറ്റോറിയത്തിന്‍െറയും ശബ്ദസംവിധാനങ്ങളുടെയും പോരായ്മ ചൂണ്ടിക്കാട്ടി നാടകപ്രേമികളാണ് പാട്ടും മുദ്രാവാക്യങ്ങളുമായി പ്രതിഷേധം തീര്‍ത്തത്.
പനക്കോട് വി.കെ കാണി ജി.എച്ച്.എസ്.എസിന്‍െറ നാടകമായ ‘പച്ചപ്ളാവില’ അരങ്ങേറിയ ശേഷമായിരുന്നു പ്രതിഷേധം. നാലു മണിക്കൂറുകളോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ ഡി.പി.ഐ എം.എസ്. ജയ വേദി പൂജപ്പുരയിലേക്ക് മാറ്റുന്നതായി പ്രഖ്യാപിച്ചു. വൈകീട്ട് 4.30 മുതല്‍ മത്സരം രണ്ടാംവേദിയായ പൂജപ്പുര മൈതാനത്ത് നടക്കും.
വേദി രണ്ടില്‍ ഉച്ചക്കുശേഷം നടക്കേണ്ടിയിരുന്ന സംഘഗാനം 11ാം വേദിയായ ഹോളി ഏഞ്ചല്‍സിലേക്കും മാറ്റി. ആദ്യം കളിച്ച നാടകത്തിന് വീണ്ടും അവതരണത്തിന് അവസരം നല്‍കാനും തീരുമാനമായി. പ്രതിഷേധത്തിനിടെ സ്ഥലത്തത്തെിയ ഡി.പി.ഐ എം.എസ്. ജയ മത്സരംനടക്കുന്ന സെന്‍റ് ജോസഫ്സ് സ്കൂളിലത്തെി.
വേദി മാറ്റാനാകില്ളെന്നും മികച്ച ശബ്ദ സാങ്കേതിക വിദഗ്ധരെ കൊണ്ടുവന്ന് പരിശോധിപ്പിച്ച് തകരാര്‍ പരിഹരിച്ചശേഷം ഇതേ വേദിയില്‍ മത്സരം തുടരാനാണ് തീരുമാനമെന്നും അറിയിച്ചതോടെ നാടകപ്രേമികള്‍ വേദിയില്‍ കുത്തിയിരുന്നു. ഒടുവില്‍ വേദി മാറ്റാന്‍ ഡി.പി.ഐ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.