കൂടിയാട്ട വേദിയില്‍ കിരീട ദാരിദ്ര്യം
text_fieldsതിരുവനന്തപുരം: കൂടിയാട്ടവേദിയില്‍ കിരീടമാറ്റത്തിന്‍െറ തിരക്കും വെപ്രാളവും. ഞായറാഴ്ച മോഡല്‍ എച്ച്.എസ്.എല്‍.പി.എസിലാണ് കൂടിയാട്ടം കഥാപാത്രങ്ങളുടെ കിരീടങ്ങള്‍ക്കായി മത്സരാര്‍ഥികള്‍ പരക്കംപാഞ്ഞത്. കൂടിയാട്ടം പഠിപ്പിക്കാന്‍ ഗുരുക്കന്മാര്‍ കുറവായതിനാല്‍ ഒന്നിലേറെ ജില്ലകള്‍ക്ക് കൂടിയാട്ടത്തിനായി ഒരു പരിശീലകനത്തെന്നെ ആശ്രയിക്കേണ്ടിവരുന്നുണ്ട്. അതാണ് കിരീടദാരിദ്ര്യത്തിന് കാരണമായത്.
ഉടുത്തൊരുങ്ങലിനും മുഖത്തെഴുത്തിനും കഥകളിയെപ്പോലെ സമയവും ക്ഷമയും വേണ്ടിവരുന്ന കൂടിയാട്ടത്തിന് ഗുരുക്കന്മാരുടെ കൈവശം ഓരോ കഥാപാത്രത്തിനും ഓരോ കിരീടം മാത്രമാണുള്ളത്. മത്സരം കഴിഞ്ഞ് വേദിക്ക് വെളിയിലത്തെിയമാത്രയില്‍ കിരീടങ്ങള്‍ ഊരി അടുത്ത ഊഴത്തിനായി കാത്തുനില്‍ക്കുന്ന മത്സരാര്‍ഥിക്ക് നല്‍കേണ്ട അവസ്ഥയായിരുന്നു പലര്‍ക്കും.
ബാലിയും സുഗ്രീവനും ജടായുവും ശൂര്‍പ്പണഖയുമെല്ലാം ഇത്തരത്തില്‍ കളി കഴിഞ്ഞപാതി കഴിയാത്തപാതി കിരീടം അഴിക്കാന്‍ നിര്‍ബന്ധിതരായി. കൂടിയാട്ട വേദിയില്‍ മിക്ക ജില്ലകളും ഏഴു കഥാപാത്രങ്ങളെ വീതമാണ് രംഗത്തിറക്കിയത്. ഇത് മത്സരത്തിന്‍െറ മനോഹാരിത വര്‍ധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.