മത്സരം തുടങ്ങാൻ വൈകി; ചവിട്ടുനാടക വേദിയിൽ കുഴഞ്ഞുവീണത് 10 പേർ
text_fieldsതിരുവനന്തപുരം: ചവിട്ടുനാടക മത്സരവേദിയിൽ 10 പേർ കുഴഞ്ഞുവീണു. ഹൈസ്കൂൾ വിഭാഗം മത്സരത്തിനിടെയാണ് വിദ്യാർഥികൾ ഒന്നൊന്നായി കുഴഞ്ഞുവീണത്. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽനിന്ന് ആംബുലൻസ് എത്തിച്ച് സംഘാടകർ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും വേദിയിൽ പ്രാഥമിക ശുശ്രൂഷനൽകാൻ ഡോക്ടർമാരില്ലാത്തത് പ്രതിഷേധത്തിനിടയാക്കി.
രാവിലെ നടന്ന ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടിനൃത്തം അപ്പീൽപ്രളയത്താൽ നീണ്ടുപോയതിനാൽ 11 മണിക്ക് നടക്കേണ്ട ചവിട്ടുനാടകം ഉച്ചക്ക് മൂന്നിനാണ് ആരംഭിച്ചത്. മൂന്നുമണിക്ക് മത്സരം ആരംഭിച്ചപ്പോഴേക്കും നീണ്ടകാത്തിരിപ്പ് മൂലം പലരും അവശരായിക്കഴിഞ്ഞിരുന്നു. ആദ്യത്തെ ഏഴു മത്സരങ്ങൾ പൂർത്തിയായപ്പോൾതന്നെ നാലു മത്സരാർഥികൾ ആശുപത്രിയിലായി. പിന്നീട് ഇടവേളകളിലായി വി.ജെ.ടി ഹാളിൽനിന്ന് ആംബുലൻസുകൾ ആശുപത്രിയിലേക്ക് കുതിച്ചുകൊണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.