അപ്പീലുമായത്തെി വിജയം കൊയ്ത് നാടക സംഘങ്ങള്‍
text_fieldsതിരുവനന്തപുരം: വേദിമാറ്റം മൂലം ഒരു പകല്‍ വൈകി തുടങ്ങിയ ഹൈസ്കൂള്‍ വിഭാഗം നാടകമത്സരം 26 മണിക്കൂറിനുശേഷം അവസാനിച്ചപ്പോള്‍ രണ്ട് ടീമുകള്‍ക്ക് ഒന്നാം സ്ഥാനം. മലപ്പുറത്തുനിന്ന് ലോകായുക്ത അപ്പീലുമായത്തെിയ ‘ഭ്ര്‍ര്‍ര്‍’, കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസിന്‍െറ ‘ഒരു മീശകളി’ എന്നിവയാണ് വിജയിച്ചത്. 23 നാടകങ്ങള്‍ അവതരിപ്പിച്ചതില്‍ ഏഴ് ടീമുകള്‍ ഒഴികെയുള്ളവര്‍ എ ഗ്രേഡ് നേടി. ‘ഭ്ര്‍ര്‍ര്‍...’ നാടകത്തില്‍ കേന്ദ്ര കഥാപാത്രമായ കുഞ്ഞിക്കാദറിനെ അവതരിപ്പിച്ച മുഹമ്മദ് ജംഷീറാണ് മികച്ച നടന്‍. ‘ഒരു മീശകളി’യിലെ അനുഷ്ക മികച്ച നടിയായി.
രൂക്ഷമായ സാമൂഹികവിമര്‍ശം മുന്നോട്ടുവെച്ച അവതരണമായിരുന്നു എടരിക്കോട് പി.കെ.എം.എം.എച്ച്.എസ് അവതരിപ്പിച്ച ‘ഭ്ര്‍ര്‍ര്‍...’. വൈക്കം മുഹമ്മദ് ബഷീറിന്‍െറ പ്രശസ്ത കഥയെ ശുദ്ധഹാസ്യത്തിന്‍െറ മേമ്പൊടിയില്‍ സമകാലിക സാഹചര്യത്തിലേക്ക് പുനരാഖ്യാനം ചെയ്യുകയായിരുന്നു. റഫീഖ് മംഗലശ്ശേരിയാണ് രചനയും സംവിധാനവും. കുഞ്ഞിക്കാദറായി മുഹമ്മദ് ജംഷീറും കുഞ്ഞാമിനയായി സിദ്റ മുന്‍തഹയും ബഷീറായി അനിരുദ്ധും വേഷമിട്ടു. മുര്‍ഷിദ, പ്രണവ്, നസ്നി, ചന്ദന, പ്രനൂപ്, ജിംന, അഭിഷേക് എന്നിവരും അരങ്ങിലത്തെി. അപ്പീലിലൂടെയാണ് നടക്കാവ് സ്കൂള്‍ ഒന്നാമതത്തെിയത്.
കഴിഞ്ഞ രണ്ടുവര്‍ഷവും ഒന്നാംസ്ഥാനക്കാരായ തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ ‘കെ.കെ. രമേശന്‍, സര്‍ക്കാര്‍ ഹൈസ്കൂള്‍ കോത്താഴം’, കുന്ദമംഗലം എച്ച്.എസ്.എസ് അവതരിപ്പിച്ച ‘ഇവിടെ ഒരു പുഴയുണ്ടായിരുന്നുവോ?’ എന്നിവ രണ്ടാംസ്ഥാനം പങ്കിട്ടു.
പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് അവതരിപ്പിച്ച ‘കഞ്ഞിപ്പുര’ക്കാണ് മൂന്നാംസ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.