പള്ളികളില്‍ ഇമാമുമാരായി ഏറെയും മറുനാട്ടുകാര്‍
text_fieldsകോഴിക്കോട്: നോമ്പായതോടെ കേരളത്തിലെ പള്ളികളിലേക്ക് ഇമാമുമാരായി മറുനാട്ടുകാര്‍ ധാരാളമത്തെുന്നു. ഖുര്‍ആന്‍ മന$പാഠമാക്കിയ, ഈണത്തില്‍ പാരായണം ചെയ്യാനറിയാവുന്നവര്‍ക്കാണ് വന്‍ ഡിമാന്‍റ്. മാസക്കാലത്തോളം പള്ളിയില്‍ മുഴുസമയവും തങ്ങാന്‍ നാട്ടുകാരെ കിട്ടാത്തതാണ് ഇമാമുമാരായി മറുനാട്ടുകാരെ നിയമിക്കാന്‍ കാരണം.
നൂറുകണക്കിന് മറുനാടന്‍ ഇമാമുമാര്‍ റമദാനിന് മുമ്പേതന്നെ നഗരത്തില്‍ എത്തുന്നു. ടൗണില്‍ വിവിധ സംഘടനകളുടെ ആസ്ഥാനത്തും മറ്റുകേന്ദ്രങ്ങളിലുമത്തെുന്ന ഇവരെ പള്ളിക്കമ്മിറ്റി ഭാരവാഹികളത്തെി ഇന്‍റര്‍വ്യൂ ചെയ്യും. 18നും 55നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ഒരുമാസത്തെ സേവനത്തിന് പതിനായിരം രൂപയും ട്രെയിന്‍ ടിക്കറ്റുമാണ് കുറഞ്ഞ നിരക്ക്. പലരില്‍ നിന്നുമായി കിട്ടുന്ന സകാത്തും ഇവര്‍ക്ക് മുതല്‍ക്കൂട്ടാവും.
തിരിച്ചറിയല്‍ രേഖകളടക്കം മുഴുവന്‍ കാര്യങ്ങളും പരിശോധിച്ച ശേഷമേ നിയമനം നല്‍കൂ. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ, അസം, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് തുടങ്ങി ഇന്ത്യയുടെ മിക്കഭാഗത്തുനിന്നും ഇമാമുമാര്‍ വരുന്നുണ്ട്. ഉത്തരേന്ത്യന്‍ സാഹചര്യങ്ങളില്‍നിന്നു വരുന്ന ഇവര്‍ക്ക് കേരളത്തില്‍നിന്ന് കിട്ടുന്ന സാമ്പത്തിക നേട്ടം വലിയ ആശ്വാസമാണ്. ഉത്തരേന്ത്യയിലെ പേരുകേട്ട സ്ഥാപനങ്ങളില്‍ പഠനം നടത്തുന്നവരും ഇങ്ങനെയത്തെുന്നവരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.