പുസ്തകശാലകളിലും നോമ്പുകാലം
text_fieldsകോഴിക്കോട്: റമദാനിനോടടുപ്പിച്ച് ഇസ്ലാമിക പുസ്തകവില്‍പന നന്നായി കൂടിയിട്ടുണ്ട്. നഗരത്തിലെ പല പുസ്തകക്കടകളിലും റമദാന്‍ മേളകള്‍ തുടങ്ങി.
ഇസ്ലാമിക് പബ്ളിഷിങ് ഹൗസടക്കം പുസ്തക സ്റ്റാളുകളില്‍ ഇതിനകം മേളകള്‍ തുടങ്ങിക്കഴിഞ്ഞു. റമദാന്‍ പ്രമാണിച്ച് വിവിധ പ്രസാധകരുടെ കൂട്ടായ്മയായ ഇസ്ലാമിക് ഹെറിറ്റേജ് ട്രസ്റ്റിന്‍െറ ഇഖ്റഅ് പുസ്തകമേള 16മുതല്‍ 21 വരെ മാവൂര്‍ റോഡ് ഇസ്ലാമിക് യൂത്ത് സെന്‍ററില്‍ നടക്കും.
പ്രധാന പ്രസാധകരുടെയെല്ലാം ഗ്രന്ഥങ്ങള്‍ ഒരിടത്തുനിന്ന് ഒന്നിച്ച് ഇളവുകളോടെ കിട്ടുമെന്നതാണ് പ്രത്യേകത. 50 ശതമാനം വരെയാണ് വിലക്കുറവ്. ഐ.പി.എച്ചില്‍ 400 രൂപയുടെ പുസ്തകം വാങ്ങിയാല്‍ 290 രൂപ നല്‍കിയാല്‍ മതി. 1000 രൂപയുടെ ഗ്രന്ഥങ്ങള്‍ 690 രൂപക്കും 3000 രൂപയുടേത് 1990 രൂപക്കും കിട്ടും. ജൂണ്‍ ഒന്നിനുതന്നെ തുടങ്ങിയ പുസ്തകോത്സവം ജൂലൈ 10 വരെയുണ്ടാവും.
പ്രവാചകന്‍െറയും അനുചരന്മാരുടെയും പിന്‍ഗാമികളുടെയും ചരിത്രവും വ്യക്തിത്വ രൂപവത്കരണത്തിനുള്ള പുസ്തകങ്ങള്‍ക്കുമാണ് ഡിമാന്‍ഡ് ഏറെയെന്ന് കടക്കാര്‍ പറയുന്നു. ഹദീസ്, ഖുര്‍ആന്‍ ഗ്രന്ഥങ്ങള്‍ക്കും നോമ്പുകാലത്ത് പ്രിയമേറും. നമസ്കരിക്കാന്‍ വിരിക്കാനുള്ള മുസല്ല, ദൈവ കീര്‍ത്തനങ്ങള്‍ ഉരുവിടുമ്പോള്‍ ഉപയോഗിക്കുന്ന തസ്ബീഹ് മാല, തല മറയ്ക്കാനുള്ള തൊപ്പികള്‍ എന്നിവക്കും പ്രിയമേറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.