സാധാരണക്കാര്‍ക്ക് തുണയായി കെ.എം.സി.സി ഇഫ്താറുകള്‍
text_fieldsമനാമ: സാധാരണക്കാര്‍ക്ക് തുണയായി ബഹ്റൈനിലെ വിവിധ പ്രദേശങ്ങളില്‍ 1500ലധികം പേര്‍ക്ക് ദിവസവും നോമ്പുതുറയൊരുക്കുന്ന കെ.എം.സി.സിയുടെ ഇഫ്താറുകള്‍ ശ്രദ്ധേയമാകുന്നു. മനാമയിലെ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ഓഫിസ് ഓഡിറ്റോറിയം, മുഹറഖ്, ജിദാലി, ബുദയ്യ, ഹമദ് ടൗണ്‍, ദാറുല്‍ ഖുലൈബ്, റിഫ, സിത്ര തുടങ്ങിയ പ്രദേശങ്ങളിലാണ് കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമൂഹ നോമ്പുതുറകള്‍ സംഘടിപ്പിക്കുന്നത്.മലയാളികളെ കൂടാതെ വിവിധ ഭാഷക്കാരും ദേശക്കാരും ഇഫ്താറുകളില്‍ സ്ഥിരമായി എത്താറുണ്ട്. വിവിധ സ്ഥാപനങ്ങളുടെയും മറ്റും പിന്തുണയോടെയാണ് ഇത് നടത്തുന്നത്. മുന്‍ വര്‍ഷങ്ങളിലും കെ.എം.സി.സി ഇഫ്താര്‍ സംഗമങ്ങള്‍ നടത്തിയിരുന്നു.
എല്ലാ പ്രദേശങ്ങളിലും ഇഫ്താറിനായി പ്രത്യേക സ്വാഗത സംഘങ്ങളും രൂപവത്കരിച്ചിട്ടുണ്ട്. ഇതോടൊപ്പം, നിര്‍ധന പ്രവാസികള്‍ക്കായി പണിതു നല്‍കുന്ന 51വീടുകളില്‍ 23 എണ്ണത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിയതായി ഭാരവാഹികള്‍ പറഞ്ഞു.
ബാക്കിയുള്ള 28 വീടുകളുടെ പണി പൂര്‍ത്തീകരിക്കാനായി റമദാനില്‍ പ്രത്യേക കാമ്പയിനും തുടങ്ങിയിട്ടുണ്ട്.‘പ്രവാസി ബൈത്തുറഹ്മ’ സംരംഭത്തില്‍ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കെ.എം.സി.സി ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.