പൂവണ്ടി കാത്ത്
text_fieldsനാടന്‍ പൂക്കള്‍ കണ്‍മുന്നില്‍നിന്ന് മറഞ്ഞതോടെ അതിര്‍ത്തി കടന്നത്തെുന്നവക്കായി കാത്തിരിക്കയാണ് കേരളം. ലക്ഷങ്ങളുടെ വിപണിയാണ് ഇത്തവണത്തേത്
തുമ്പയും കാക്കപ്പൂവും മുക്കുറ്റിപ്പൂവും കണ്‍മുന്നില്‍നിന്ന് മറഞ്ഞതോടെ ഓണത്തിനും കച്ചവടം പൊടിപൊടിക്കുക പൂവിപണിയില്‍തന്നെയാണ്. പഴയകാലത്തുനിന്ന് വ്യത്യസ്തമായി എല്ലാ സ്ഥാപനങ്ങളും സ്കൂളുകളും കോളജുകളും പുക്കളമത്സരങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് കൈയും കണക്കുമില്ലാതെയാണ്. അതുകൊണ്ടുതന്നെ സമീപ വര്‍ഷങ്ങളിലായി വന്‍ വിലവര്‍ധനയാണ് പൂക്കള്‍ക്കുണ്ടായിട്ടുള്ളത്.
ഓണവിപണ സജീവമായില്ളെങ്കിലും അത്തം പിറക്കുന്നതോടെ നഗരത്തിന്‍െറ മുക്കും മൂലയും പൂക്കച്ചവടക്കാരെക്കൊണ്ട് നിറയും. പാളയമാണ് പൂവില്‍പനയുടെ സിരാകേന്ദ്രം. വൈകീട്ടാണ് പൂവിപണിയില്‍ തിരക്കേറുന്നത്. അത്തം മുതല്‍തന്നെ നഗരവീഥികള്‍ക്ക് വര്‍ണവും സുഗന്ധവും പകര്‍ന്ന് പൂക്കച്ചവടം സജീവമാകുമെന്ന പ്രതീക്ഷയിലാണ് സ്ഥിരം കച്ചവടക്കാര്‍. ചത്തെിപ്പൂവും വിവിധ നിറത്തിലുള്ള ജമന്തിയും അരളിയും വാടാര്‍മല്ലിയും ഇത്തവണയും പൂവിപണിയിലെ താരങ്ങളാവുകയെന്ന് വ്യാപാരികള്‍ പറയുന്നു. പൂക്കള്‍ നാട്ടിന്‍പുറങ്ങളിലത്തെുമ്പോള്‍ വീണ്ടും വില വര്‍ധിക്കും. ചുവന്ന ചെട്ടിപ്പൂക്കള്‍ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കുറവ്.
കഴിഞ്ഞ വര്‍ഷം 80 രൂപ മുതല്‍ 100 രൂപവരെയാണ് ചെട്ടിയുടെ വില. തൊട്ടുമുമ്പത്തെ വര്‍ഷമിത് 30 രൂപയായിരുന്നു. 300 രൂപയുണ്ടായിരുന്ന ജമന്തിക്ക് 400-500 രൂപവരെയാണ് കഴിഞ്ഞ വര്‍ഷത്തെ വില. 80 രൂപയുണ്ടായിരുന്ന വാടാമല്ലിയുടെ വില 100 രൂപയാണ് മുന്‍വര്‍ഷം. ഒരു കിലോ അരളിക്ക് 250 രൂപയായിരുന്നത് 350 രൂപ വരെയത്തെി. മുന്‍വര്‍ഷങ്ങളില്‍ 180 രൂപയായിരുന്നു അരളിയുടെ വില. 200 മുതല്‍ 250 രൂപ വിലയുള്ള റോസാപ്പൂക്കള്‍, 300 രൂപയുടെ ചത്തെി തുടങ്ങിയവയാണ് വിപണിയിലെ പ്രധാന ഇനങ്ങള്‍.
ഓണത്തോടൊപ്പം വിനായക ചതുര്‍ഥി കൂടി വന്നതോടെ കര്‍ണാടകയില്‍നിന്ന് ആവശ്യത്തിന് പൂക്കള്‍ ഇറക്കാന്‍ കഴിയാത്തതും പൂവില കൂടാന്‍ ഇടയാക്കും. ഗുണ്ടല്‍പേട്ടയില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമെല്ലാം ലോഡുകണക്കിനാണ് പൂവിറക്കിയിരിക്കുന്നത്. ഇതിനു പുറമെ മൈസൂരു, ദിണ്ടിഗല്‍ എന്നിവിടങ്ങളില്‍നിന്നും പൂക്കള്‍ ജില്ലയിലത്തെുന്നുണ്ട്. തമിഴ്നാട്ടിലെ നീലഗിരിയില്‍നിന്നാണ് ഏറെയും പൂക്കള്‍ വിപണിയിലത്തെുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.