ഇത്തവണ ജൈവോണം
text_fieldsസെപ്റ്റംബര്‍ അവസാന വാരം ഇവിടെയത്തെുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിരുന്നൊരുക്കാന്‍ കോഴിക്കോട്ട് ഒരുങ്ങുന്നത് ജൈവ പച്ചക്കറിയുമായാണ്. തൃശൂര്‍ മണലൂരിലെ അഞ്ചേക്കറിലാണ് കൃഷിയൊരുങ്ങുന്നത്. വിഷമില്ലാത്ത ഭക്ഷണം നല്‍കുന്നതിലും വലിയൊരു കാര്യം വേറെയില്ളെന്ന തിരിച്ചറിവിലാണ് ഈ വേറിട്ട ആതിഥേയത്വം. സംസ്ഥാനത്ത് അടുത്തിടെയായി പടര്‍ന്നു പന്തലിച്ച ജൈവകൃഷി വിപ്ളവത്തിന്‍െറ തുടര്‍ച്ചയാണിത്.
കഴിഞ്ഞ ഓണക്കാലത്തും ജൈവോല്‍പന്നങ്ങള്‍ ഉണ്ടെങ്കിലും ഇത്രയും സജീവമായിരുന്നില്ല. ഈ ഓണക്കാലം ലക്ഷ്യമിട്ട് വന്‍ മുന്നേറ്റമാണ് സംസ്ഥാനത്ത് ഉണ്ടായത്. അര്‍ബുദരോഗികളുടെ എണ്ണവും പച്ചക്കറിയിലെ വിഷസാന്നിധ്യത്തിന്‍െറ തോതും ക്രമാതീതമായി വര്‍ധിച്ചതോടെയാണ് വിത്തും കൈക്കോട്ടുമായി മലയാളി വീണ്ടും പാടത്തേക്കിറങ്ങിയത്. വരാന്‍ പോകുന്ന ദുരന്തത്തിന്‍െറ കാലൊച്ച കേട്ട് രാഷ്ട്രീയ പാര്‍ട്ടികളും ജൈവവഴിയിലേക്ക് നീങ്ങി. അങ്ങനെ നാലു സെന്‍റിലെ മട്ടുപ്പാവില്‍നിന്ന് തുടങ്ങിയ ജൈവകൃഷി പടര്‍ന്നു പന്തലിച്ചു. പ്രോത്സാഹനവുമായി സര്‍ക്കാറും കൂടി എത്തിയതോടെ നാട്ടിലെങ്ങും ജൈവമയം.
പൊലിമ കൂട്ടാന്‍ ‘പൊലിവ്’
മലയാളിക്ക് വിഷരഹിത ഭക്ഷണമൊരുക്കുക ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് പൊലിവ്. സംസ്ഥാന വ്യാപകമായി കുടുംബശ്രീ വളന്‍റിയര്‍മാര്‍ ഈ പദ്ധതിക്കായി രംഗത്തിറങ്ങി. മാസങ്ങള്‍ക്കുമുമ്പ് നടത്തിയ കൃഷിയുടെ വിളവെടുപ്പ് ദിവസങ്ങള്‍ക്കകമുണ്ടാകും. കുടുംബശ്രീയുടെ സംഘകൃഷി ഗ്രൂപ്പുകള്‍, അയല്‍ക്കൂട്ടങ്ങള്‍, ബാലസഭകള്‍ തുടങ്ങിയവ നടത്തിയ പച്ചക്കറിയും മറ്റ് ഉല്‍പന്നങ്ങളും പ്രാദേശികമായി വിപണനവും നടത്തും. സംസ്ഥാനത്തെ രണ്ടു ലക്ഷത്തോളം കുടുംബശ്രീ പ്രവര്‍ത്തകര്‍ പൊലിവ് പദ്ധതിയില്‍ പങ്കാളികളായിട്ടുണ്ട്. മിക്ക വാര്‍ഡുകളിലും പദ്ധതി പ്രകാരമുള്ള കൃഷിയിറക്കിയിട്ടുണ്ട്. സഹകരണ സംഘങ്ങളും സന്നദ്ധ സംഘടനകളും എന്നുവേണ്ട സ്കൂളുകളില്‍ വരെ പദ്ധതിപ്രകാരമുള്ള കൃഷിയുണ്ട്.
ജൈവ പച്ചക്കറിയുടെ നിറഭേദം
സി.പി.എമ്മാണ് ജൈവ പച്ചക്കറിക്കുവേണ്ടി ആദ്യം രംഗത്തത്തെിയത്. കഴിഞ്ഞ ഓണക്കാലത്തു തന്നെ പാര്‍ട്ടി നേതൃത്വത്തില്‍ വിളവെടുത്ത പച്ചക്കറി വിപണിയിലത്തെി. ഓണത്തിനു പുറമെ വിഷുവിനും ഉല്‍പന്നം വിപണിയിലത്തെിച്ചു. പാര്‍ട്ടി നേതാക്കളും കൃഷിയിടത്തില്‍ പൊന്നുവിളയിച്ച് സാമൂഹിക മാധ്യമങ്ങളിലും മറ്റും സജീവമായപ്പോള്‍ പദ്ധതിക്ക് വലിയ കൈയടി ലഭിച്ചു. പിന്നാലെ കോണ്‍ഗ്രസും ജൈവ കൃഷിയിടത്തില്‍ വിത്തിട്ടു. കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഹരിത ജൈവ പദ്ധതികള്‍ക്കു തുടക്കമിട്ടു. സി.പി.ഐ പോലുള്ള സംഘടനകളും ജൈവ പച്ചക്കറി കൃഷിയില്‍ സജീവമാണ്. പാര്‍ട്ടി ഓഫിസുകളില്‍ കൃഷിയൊരുക്കിയാണ് സി.പി.ഐ പദ്ധതിക്ക് തുടക്കമിട്ടത്. ആരു കുത്തിയാലും അരി വെളുത്താല്‍ മതിയെന്ന നിലക്കാണ് പാര്‍ട്ടികളുടെ രംഗപ്രവേശത്തെ ജനം കണ്ടത്.
താരശോഭയിലെ കൃഷി
കുടുംബശ്രീ മുഖേന സര്‍ക്കാര്‍ നടപ്പാക്കിയ മട്ടുപ്പാവ് കൃഷിയുടെ പ്രോത്സാഹനത്തിന് ജൈവകൃഷിയുടെ ഗുഡ്വില്‍ അംബാസഡറായി നടി മഞ്ജു വാര്യര്‍ രംഗത്തുവന്നത് കഴിഞ്ഞവര്‍ഷം. പദ്ധതി വലിയ വിജയം കണ്ടില്ളെങ്കിലും ജൈവ പച്ചക്കറി ആവേശമാക്കാന്‍ നടിയുടെ വരവിന് സാധിച്ചു. കഞ്ഞിക്കുഴിയിലെ പച്ചക്കറി തോട്ടത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യവും ആവേശത്തിന്‍െറ വിത്തുവിതച്ചു. കാന്‍സര്‍ സെന്‍റര്‍ ഉണ്ടാക്കുകയല്ല വിഷമില്ലാത്ത പച്ചക്കറി ലഭ്യമാക്കുകയാണ് വേണ്ടതെന്നു പറഞ്ഞ് നടന്‍ ശ്രീനിവാസന്‍െറ രംഗപ്രവേശവും വലിയ ചര്‍ച്ചയായി.
സൂക്ഷിക്കുക; വ്യാജനും വിലസും
ജൈവ പച്ചക്കറിക്ക് വില കൂടുതലാണ്. രാസവളം ഉപയോഗിക്കാതെ പച്ചക്കറിയുണ്ടാക്കുന്നതിനുള്ള ഭാരിച്ച ചെലവു തന്നെയാണ് വില കൂടാന്‍ കാരണം. ജൈവ പച്ചക്കറിയിലെ വ്യാജനെ തിരിച്ചറിയാന്‍ ഒൗദ്യോഗിക സംവിധാനങ്ങളൊന്നുമില്ലാത്തത് തട്ടിപ്പുകാര്‍ക്ക് സൗകര്യമാവും. സര്‍ക്കാറിന്‍െറ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഏതാനും സ്വകാര്യ ഏജന്‍സികള്‍ ജൈവോല്‍പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ രംഗത്തുണ്ട്. എന്നാല്‍, കയറ്റുമതി ചെയ്യുന്ന പച്ചക്കറി ഉല്‍പന്നങ്ങള്‍ക്കു മാത്രമാണ് നിലവില്‍ ഇത്തരം ഏജന്‍സികള്‍ സാക്ഷ്യപത്രം നല്‍കുന്നത്. പക്ഷേ, ഇവിടെയും വ്യാജനിറങ്ങാനുള്ള സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.