എം.എം മണി ജയില്‍ മോചിതനായി
text_fieldsപീരുമേട്: അഞ്ചേരി ബേബി വധക്കേസിൽ 44 ദിവസമായി പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞ സി.പി.എം മുൻ ജില്ലാ സെക്രട്ടറി എം.എം. മണി മോചിതനായി.
വെള്ളിയാഴ്ച വൈകുന്നേരം 3.15ന് ജയിലിൽ നിന്ന് പുറത്തിറങ്ങി. ഹൈകോടതിയിൽ നിന്ന് ലഭിച്ച ജാമ്യ ഉത്തരവ് നെടുങ്കണ്ടം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജാമ്യ ഉത്തരവ് മൂന്ന് മണിയോടെ സബ് ജയിലിൽ എത്തിച്ചു. പുറത്തിറങ്ങിയ മണി കാത്തുനിന്ന നൂറുകണക്കിന് സി.പി.എം പ്രവ൪ത്തകരെ കൈ ഉയ൪ത്തി അഭിവാദ്യം ചെയ്തു. ജയിലിൽ നിന്ന് പീരുമേട് ടൗൺ വരെ നൂറുകണക്കിന് പ്രവ൪ത്തക൪ പ്രകടനമായി പിന്തുട൪ന്നു. ടൗണിൽ സ്വീകരണവും നൽകി.
സ്വീകരണത്തിന് നന്ദി പറഞ്ഞ മണി യു.ഡി.എഫ് സ൪ക്കാറിനെ രൂക്ഷമായി വിമ൪ശിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോപാലകൃഷ്ണൻ ,സി.പി.എം നെടുങ്കണ്ടം ഏരിയ സെക്രട്ടറി സി.എച്ച്. ബഷീ൪ എന്നിവരാണ് ജാമ്യഉത്തരവ് ജയിലിൽ എത്തിച്ചത്.
ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ എം.എൽ.എ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.ടി. ബിനു,ആ൪. തിലകൻ,പി.എ. രാജു എന്നിവ൪ സംസാരിച്ചു. സ്വീകരണ യോഗത്തിനുശേഷം ജില്ല വിടുന്നതിൻെറ ഭാഗമായി കോട്ടയം ജില്ലയിലെ കിടങ്ങൂരിലേക്ക് പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.