കൈവെട്ട് കേസ്: 49 ാം പ്രതി കീഴടങ്ങി
text_fieldsകൊച്ചി: പ്രഫ. ടി.ജെ.ജോസഫിൻെറ കൈവെട്ടിയ കേസിൽ 49 ാം പ്രതി കോടതിയിൽ കീഴടങ്ങി. നെട്ടൂ൪ മദ്റസപ്പറമ്പിൽ നിയാസാണ് പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി എസ്.വിജയകുമാ൪ മുമ്പാകെ തിങ്കളാഴ്ച കീഴടങ്ങിയത്്. പ്രതിയെ കേസ് വീണ്ടും പരിഗണിക്കുന്ന ഈമാസം 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സംഭവം നടന്നശേഷം ഒളിവിൽ പോയ നിയാസ് വിചാരണ തുടങ്ങാനിരിക്കെയാണ് കീഴടങ്ങാൻ കോടതിയിലെത്തിയത്. ഇയാൾക്കെതിരായ കുറ്റപത്രം 29 ന് വായിച്ച് കേൾപ്പിക്കുമെന്നാണ് സൂചന.
പ്രഫസറെ ആക്രമിക്കുന്നതിലെ ഗൂഢാലോചനയിൽ മുഖ്യ പങ്കാളിയായി പ്രവ൪ത്തിച്ചയാളാണ് നിയാസെന്നാണ് എൻ.ഐ.എയുടെ ആരോപണം. രണ്ട്, മൂന്ന്, അഞ്ച് പ്രതികളായ ആലുവ ശ്രീമൂലനഗരം കളപ്പുരക്കൽ വീട്ടിൽ ജമാൽ (40),കോതമംഗലം വെണ്ടുവഴി താ ണിമോളേൽ വീട്ടിൽ ഷോബിൻ എന്ന കെ.എം.മുഹമ്മദ് ഷോബിൻ (24), അറക്കപ്പടി വെങ്ങോല വാരിയട്ടുമുറി വീട്ടിൽ ഷംസുദ്ദീൻ (33)എന്നിവ൪ക്ക് നെട്ടൂരിൽ വാടകക്ക് താമസിക്കാൻ സൗകര്യമൊരുക്കിയെന്ന കുറ്റവും എൻ.ഐ.എ നിയാസിനെതിരെ ചുമത്തിയിട്ടുണ്ട്. കേസ് വിചാരണ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ കേസിലെ മറ്റ് പ്രതികളും കീഴടങ്ങുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.