അഞ്ച്, എട്ട് ക്ളാസ് പ്രവേശം സംബന്ധിച്ച് അവ്യക്തത
text_fieldsവണ്ടൂ൪ (മലപ്പുറം): വിദ്യാഭ്യാസ അവകാശ നിയമത്തിൻെറ അടിസ്ഥാനത്തിൽ അഞ്ച്, എട്ട് ക്ളാസ് പ്രവേശം സംബന്ധിച്ച് അവ്യക്തത തുടരുന്നു. അഞ്ച് എൽ.പിയിലും എട്ട് യു.പിയിലും ഉൾപ്പെടുത്തണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയുന്നത്. അടിസ്ഥാന സൗകര്യമൊരുക്കുന്നതിലെ പ്രയാസം കാരണം കഴിഞ്ഞ വ൪ഷം അഞ്ചാം തരം യു.പിയിലും എട്ടാം തരം ഹൈസ്കൂളിലുമാണ് പ്രവ൪ത്തിച്ചത്. എന്നാൽ, ഇത്തവണ എപ്രകാരമാണ് ഘടനയെന്നത് സംബന്ധിച്ച് വ്യക്തമായ മാ൪ഗനി൪ദേശം സ്കൂളുകൾക്ക് ലഭിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം പരീക്ഷാ ഫലം പുറത്തുവന്നിട്ടും നാല്, ഏഴ് ക്ളാസുകളിൽനിന്ന് വിജയിച്ചവരെ ഏത് സ്കൂളിൽ ചേ൪ക്കണമെന്ന കാര്യത്തിൽ അധ്യാപക൪ക്കും രക്ഷിതാക്കൾക്കും വ്യക്തമായ ധാരണയില്ല. നാലാം ക്ളാസ് വിജയിച്ചവ൪ക്ക് മറ്റു സ്കൂളുകളിലേക്ക് മാറിപ്പോകുന്നതിനുള്ള സാക്ഷ്യപത്രം നൽകണമോയെന്ന കാര്യത്തിലും വ്യക്തമായ തീരുമാനം ഇതുവരെ വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ല.
സ്കൂൾ ഘടന മാറ്റാത്ത സാഹചര്യത്തിൽ, നാലിലെ കുട്ടികൾക്ക് സമീപത്തെ യു.പി സ്കൂളിൽ അഞ്ചിലും ഏഴിലെ വിദ്യാ൪ഥികൾക്ക് മൂന്നു കിലോമീറ്റ൪ ചുറ്റളവിലുള്ള ഹൈസ്കൂളിൽ എട്ടിലും ടി.സിയില്ലാതെ പ്രവേശം നൽകാൻ കഴിഞ്ഞ വ൪ഷം വിദ്യാഭ്യാസ മന്ത്രി നി൪ദേശം നൽകിയിരുന്നു. ഒരു കിലോമീറ്റ൪ ചുറ്റളവിലെ യു.പി, എൽ.പി സ്കൂളുകളെയും മൂന്നുകിലോമീറ്റ൪ ചുറ്റളവിലെ ഹൈസ്കൂളുകളെയും ചേ൪ത്ത് ക്ളസ്റ്ററുകളുണ്ടാക്കുമെന്നും ഇത്തരം ക്ളസ്റ്റ൪ സ്കൂളുകൾക്കാവും സാക്ഷ്യപത്രപ്രകാരം കുട്ടികളെ ചേ൪ക്കാനും വിടുതൽ നൽകാനും അനുമതിയെന്നും നി൪ദേശത്തിലുണ്ടായിരുന്നു. ഇപ്രകാരം അഞ്ചിലും എട്ടിലും പ്രവേശം നേടുന്ന കുട്ടികൾ രേഖകൾ പ്രകാരം നാലിലും ഏഴിലും പഠിച്ച സ്കൂളുകളിലെ വിദ്യാ൪ഥികളായി തുടരുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്കൂളുകൾക്ക് ഇത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധ്യാപക൪ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.