ജയിലില്‍ സംഘര്‍ഷം: ടി.പി വധക്കേസിലെ അഞ്ചുപേരെ മാറ്റണമെന്ന് റിപ്പോര്‍ട്ട്
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ അഞ്ച് പ്രതികളെ കോഴിക്കോട് ജയിലിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ജയിൽ സൂപ്രണ്ട് കേസ് വിചാരണ നടക്കുന്ന മാറാട് പ്രത്യേക അഡീ. സെഷൻസ് കോടതിയിൽ റിപ്പോ൪ട്ട് നൽകി. ജയിലിൽ സംഘ൪ഷമുണ്ടാക്കുന്നതിനാലാണിത്.
മൂന്നാം പ്രതി കൊടി സുനി, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി അണ്ണൻ സിജിത്ത്, ഏഴാം പ്രതി കെ. ഷിനോജ്, 27ാം പ്രതി രജിത്ത് എന്നിവരെ മാറ്റണമെന്നാണ് ആവശ്യം. സ്പെഷൽ പ്രോസിക്യൂട്ട൪ക്കും പ്രതിഭാഗം അഭിഭാഷക൪ക്കും നോട്ടീസ് നൽകാൻ നി൪ദേശം നൽകിയ കോടതി റിപ്പോ൪ട്ടിൽ വാദം കേൾക്കൽ മേയ് 15ന് മാറ്റി.
പ്രതികൾ ജയിലിൻെറ സുഗമമായ നടത്തിപ്പിനും സുരക്ഷക്കും ഭീഷണിയായെന്നും ജയിൽ ജീവനക്കാരുടെയും ജയിലിൻെറയും തടവുകാരുടെയും സുരക്ഷിതത്വം മുൻനി൪ത്തി കൂടുതൽ സുരക്ഷിതത്വമുള്ള സെൻട്രൽ ജയിലിലേക്കോ മറ്റേതെങ്കിലും ജയിലിലേക്കോ മാറ്റിപ്പാ൪പ്പിക്കണമെന്നും റിപ്പോ൪ട്ടിൽ ആവശ്യപ്പെടുന്നു.
റിമാൻഡിൽ കഴിയുന്ന മറ്റൊരു കേസിലെ പ്രതി ഷാജഹാനുമായി ഇവ൪ മേയ് 11ന് ഉച്ചക്ക് വാക്കേറ്റമുണ്ടാക്കി കൈയേറ്റം നടത്താൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥരെ തെറി വിളിച്ചു. ജീവനക്കാരെ അനുസരിക്കാതെ ഭീഷണി മുഴക്കിയതായും റിപ്പോ൪ട്ടിലുണ്ട്. പ്രതികൾ ജയിലിൽ പല തടവുകാരുമായി നിരന്തരം പ്രശ്നമുണ്ടാക്കുന്നത് ജയിലിൻെറ സുരക്ഷക്ക് ഭീഷണിയാണെന്നും റിപ്പോ൪ട്ടിലുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരിൽനിന്ന് മാറ്റിയ സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തനടക്കം 11 പ്രതികളാണ് ടി.പി വധക്കേസിൽ കോഴിക്കോട് ജയിലിലുള്ളത്. 28ാം പ്രതി കാരായി രാജൻ തലശ്ശേരി ഫസൽ വധക്കേസിൽ കണ്ണൂരിൽ റിമാൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.