2,677 വികലാംഗരെ സ്ഥിരപ്പെടുത്തും
text_fieldsതിരുവനന്തപുരം: താൽകാലികമായി ജോലിചെയ്തിരുന്ന 2677 വികലാംഗരെ സ൪ക്കാ൪ സ൪വീസിൽ സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 1681999 മുതൽ 31122003 വരെ താൽകാലികമായി ജോലിചെയ്തവരെയാണ് സൂപ്പ൪ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തുന്നത്. ഇവരുടെ വിദ്യാഭ്യാസയോഗ്യതയും ജോലിചെയ്യാനുള്ള കഴിവും പരിഗണിച്ച് ക്ളാസ് മൂന്ന്, നാല് തസ്തികകളിലാണ് നിയമിക്കുക.സാധാരണ നിയമനങ്ങളെ ബാധിക്കാതിരിക്കാനാണ് സൂപ്പ൪ ന്യൂമററി തസ്തിക സൃഷ്ടിക്കുന്നത്. sനിലവിലെ ഒഴിവിൻെറ മൂന്ന് ശതമാനം വികലാംഗ സംവരണത്തിന് നീക്കി വെച്ചത് തുടരും. ഈ സ൪ക്കാ൪ വന്ന ശേഷം 1188 പേരെ പി.എസ്.സി വഴി നിയമിച്ചു. ഇപ്പോൾ സ്ഥിരപ്പെടുത്തിയവരെ വിളിച്ച് ആരോഗ്യസ്ഥിതി അടക്കം പരിശോധിച്ച ശേഷമാണ് നിയമനത്തിന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വികലാംഗരെ സ്ഥിരപ്പെടുത്തണമെന്ന നി൪ദേശം നേരത്തെ പി.എസ്.സി നിരാകരിച്ചിരുന്നു. പി.എസ്.സിയെ മറികടന്നാണ് സ൪ക്കാ൪ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.