രണ്ടാം നവോത്ഥാന വിപ്ളവത്തിന് നേതൃത്വം നല്‍കും -എ.ഐ.വൈ.എഫ്
text_fieldsകോഴിക്കോട്: ജാതി വിവേചനങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഭൂതകാലത്തേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകുന്ന നിലപാടുകൾ സാമുദായിക-ജാതി സംഘടനകൾ അവസാനിപ്പിക്കണമെന്ന് എ.ഐ.വൈ.എഫ് 19ാംസംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒരു മതസംഘടന നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആ മതസ്ഥരായ കുട്ടികൾമാത്രം പഠിച്ചാൽ മതിയെന്നും സ്ത്രീപീഡനങ്ങൾ കുറക്കാൻ സ്ത്രീകൾ വീട്ടിനകത്ത് ഇരിക്കണമെന്നും മറ്റും ചില പുരോഹിതരും സമുദായ നേതാക്കളും നിലപാടെടുക്കുമ്പോൾ അത് അംഗീകരിക്കാനാവില്ല. വിശ്വാസം ചൂഷണം ചെയ്ത് കച്ചവട താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന മതനേതൃത്വങ്ങളും കേരളത്തിൽ സജീവമാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. മതതീവ്രവാദ സംഘടനകളെ ഒറ്റപ്പെടുത്തണമെന്നും മറ്റൊരു പ്രമേയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.