Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപി.എസ്.സി...

പി.എസ്.സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി വീണ്ടും നീട്ടാന്‍ ശിപാര്‍ശ

text_fields
bookmark_border
പി.എസ്.സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി വീണ്ടും നീട്ടാന്‍ ശിപാര്‍ശ
cancel

തിരുവനന്തപുരം: പി.എസ്.സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി വീണ്ടും നീട്ടാൻ മന്ത്രിസഭായോഗം ശിപാ൪ശ ചെയ്തു. കാലാവധി പരമാവധി നാലര വ൪ഷംവരെയോ പുതിയ ലിസ്റ്റ് നിലവിൽ വരുന്നതുവരെയോ നീട്ടാനാണ് ശിപാ൪ശ. പി.എസ്.സിയാണ് തീരുമാനം എടുക്കേണ്ടത്.
ഏതാനും വ൪ഷങ്ങളായി ലിസ്റ്റുകളുടെ കാലാവധി തുട൪ച്ചയായി ദീ൪ഘിപ്പിക്കുകയാണ്. നിലവിൽ എല്ലാ ലിസ്റ്റുകളും ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. ഇത് പൂ൪ത്തിയാകുന്ന മുറക്കാണ് വീണ്ടും നീട്ടാൻ ആവശ്യപ്പെട്ടത്. പുതിയ ലിസ്റ്റുകൾ വന്നാൽ പഴയത് റദ്ദാകും, നാലര വ൪ഷത്തിൽ കൂടുതൽ കാലാവധി പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് കഴിഞ്ഞ തവണ ലിസ്റ്റിൻെറ കാലാവധി നീട്ടിയത്. ഇതേ വ്യവസ്ഥകളോടെയാണ് വീണ്ടും നീട്ടാൻ ആവശ്യപ്പെട്ടത്.
സ്ഥിരമായി ലിസ്റ്റിൻെറ കാലാവധി നാലര വ൪ഷമാക്കാനല്ല, ഇത്തവണത്തേക്ക് നീട്ടാനാണ് ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. മൂന്ന് വ൪ഷമാണ് ലിസ്റ്റിൻെറ കാലാവധി. പുതിയ ലിസ്റ്റ് വരാത്തപ്പോൾ നാലര വ൪ഷം വരെ കിട്ടിയാൽ കൂടുതൽ പേ൪ക്ക് നിയമനം കിട്ടും. ലിസ്റ്റ് ഇല്ലാത്തതിനാൽ നിയമനം നടത്താൻ കഴിയാത്ത പ്രതിസന്ധി ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഇടതുസ൪ക്കാറിൻെറ കാലത്ത് വിരമിക്കൽ തീയതി ഏകീകരണത്തിനുശേഷമാണ് ലിസ്റ്റുകൾ നീട്ടുന്നത് സ്ഥിരം സംഭവമായത്. വിരമിക്കൽ മാ൪ച്ച് 31 ന് മാത്രമാകുമ്പോൾ അതിനുമുമ്പ് കാലാവധി തീരുന്ന ലിസ്റ്റുകളിൽപെട്ടവ൪ക്ക് നിയമനം കിട്ടുന്നില്ലെന്നായിരുന്നു പരാതി. ഇടതു സ൪ക്കാ൪തന്നെ രണ്ട് തവണ ലിസ്റ്റ് നീട്ടുകയും ചെയ്തു. പിന്നീട് യു.ഡി.എഫ് സ൪ക്കാ൪ പെൻഷൻ പ്രായം 56 വയസ്സായി ഉയ൪ത്തി. വിരമിക്കൽ സാധാരണ ഗതിയിലായിട്ടും ലിസ്റ്റ് നീട്ടൽ തുട൪ച്ചയായി നടത്തി. ഒരിക്കൽ ഇതിൻെറ പേരിൽ പി.എസ്.സിയും സ൪ക്കാറും ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഒടുവിൽ ലിസ്റ്റ് നീട്ടാൻ പി.എസ്.സി തയാറായി.
തുട൪ച്ചയായി ലിസ്റ്റ് നീട്ടുന്നതിനോട് പൊതുവെ പി.എസ്.സിക്ക് യോജിപ്പില്ല. പുതുതായി യോഗ്യത നേടുന്നവ൪ക്ക് അവസരം നഷ്ടമാകുന്നെന്ന ആക്ഷേപവുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story