Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2013 6:57 PM IST Updated On
date_range 4 Jun 2013 6:57 PM ISTഗണേഷിനെ മന്ത്രിയാക്കണമെന്ന് വീണ്ടും ബാലകൃഷ്ണപിള്ള
text_fieldsbookmark_border
തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കണമെന്ന് കേരള കോൺഗ്രസ് ബി ചെയ൪മാൻ ആ൪. ബാലകൃഷ്ണപിള്ള വീണ്ടും ആവശ്യപ്പെട്ടു. ഗണേഷിനെതിരെയുള്ള കേസുകളെല്ലാം ഒത്തു തീ൪ന്ന സാഹചര്യത്തിൽ ഗണേഷിനെ മന്ത്രിയാക്കി സത്യപ്രതിഞ്ജ ചെയ്യിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാ൪ട്ടിക്ക് വിധേയനാകാമെന്ന് സമ്മതിച്ചുകൊണ്ടാണ് ഗണേഷ് കുമാറിനെ മന്ത്രിയാക്കാൻ പാ൪ട്ടി തീരുമാനിച്ചത്. പാ൪ട്ടിയുടെ തീരുമാനം അറിയിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കത്ത് നൽകിയിട്ടുണ്ട്. മന്ത്രിസഭയിലെ ഒഴിവ് കേരള കോൺഗ്രസ് ബിക്ക് അവകാശപ്പെട്ടതാണ്. മന്ത്രിയുണ്ടെങ്കിലും ഇല്ലെങ്കിലും മുന്നണി വിടില്ലെന്നും ബാലകൃഷ്ണപിളള വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story