പണിയായുധങ്ങള്‍ കുടുങ്ങി മലബാര്‍ എക്സ്പ്രസിന്‍െറ എന്‍ജിന്‍ ബെല്‍റ്റ് പൊട്ടി
text_fieldsകാഞ്ഞങ്ങാട്: വൈദ്യുതീകരണ തൊഴിലാളികൾ പാളത്തിലുപേക്ഷിച്ച പണിയായുധങ്ങൾ എൻജിനിൽ കുടുങ്ങി പൊട്ടിത്തെറിച്ച് മലബാ൪ എക്സ്പ്രസിൻെറ എൻജിൻ ബെൽറ്റ് പൊട്ടി. അപകടം മനസ്സിലാക്കി എൻജിൻ ഡ്രൈവ൪ ഉടൻ ട്രെയിൻ നി൪ത്തിയതിനാൽ അപകടം ഒഴിവായി. ശനിയാഴ്ച രാവിലെ 8.30ഓടെ കാഞ്ഞങ്ങാട് ചിത്താരി പാലത്തിനടുത്താണ് സംഭവം.
റെയിൽവേ വൈദ്യുതീകരണ ജോലിയിൽ ഏ൪പ്പെട്ട തൊഴിലാളികളുടെ പണിയായുധങ്ങളാണ് മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മലബാ൪ എക്സ്പ്രസിൻെറ എൻജിനിൽ കുടുങ്ങിയത്. ഇവ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ആയുധങ്ങൾ കുടുങ്ങി എൻജിൻ ബെൽറ്റ് പൊട്ടുകയും ചെയ്തു.
ശബ്ദം കേട്ട് യാത്രക്കാ൪ പരിഭ്രാന്തരായി. നിരവധി പേ൪ ചാടിയിറങ്ങി. അര മണിക്കൂറോളം നി൪ത്തിയിട്ടശേഷം ബെൽറ്റ് നന്നാക്കിയാണ് മലബാ൪ എക്സ്പ്രസ് പിന്നീട് യാത്രതിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.