മഴ: സംസ്ഥാനത്ത് 53കോടിയുടെ കൃഷിനാശം
text_fieldsതിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ സംസ്ഥാനത്ത് 53കോടി യുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക കണക്ക്. 28,354 ക൪ഷക൪ക്കാണ് നാശമുണ്ടായത്. 2115 ഹെക്ടറിൽ കൃഷി നശിച്ചിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, കുട്ടനാട്, വയനാട് ജില്ലകളിലാണ് കൂടുതൽ നാശം.
വ്യാഴാഴ്ച വരെ 76ശതമാനം അധികം മഴ ലഭിച്ചു. 405.5മില്ലീമീറ്റ൪ മഴ ലഭിക്കേണ്ടയിടത്ത് 711.9 മില്ലീ മീറ്ററാണ് കിട്ടിയത്. വ്യാഴാഴ്ച രാവിലെ അവസാനിച്ച 24മണിക്കൂറിൽ വയനാട് ജില്ലയിലെ വൈത്തിരിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് -15 സെ.മീ. കണ്ണൂ൪, ഹോസ്ദു൪ഗ് എന്നിവിടങ്ങളിൽ 12സെ.മീറ്റ൪ വീതവും തളിപ്പറമ്പ്, ഇരിക്കൂ൪ എന്നിവിടങ്ങളിൽ 11സെ.മീറ്റ൪ വീതവും കാസ൪കോട്ടെ കുടുലു, കോട്ടയത്തെ കോഴ എന്നിവിടങ്ങളിൽ ഒമ്പത് സെ.മീറ്റ൪ വീതവും മഴ രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.