Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2013 2:58 PM IST Updated On
date_range 1 July 2013 2:58 PM ISTനോര്‍ക്ക രജിസ്ട്രേഷന് അധികതുക ഈടാക്കുന്നു
text_fieldsbookmark_border
കൊല്ലം: ഗൾഫിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുന്നവ൪ക്കുള്ള നോ൪ക്കാ രജിസ്ട്രേഷൻെറ പേരിൽ ഒരു പ്രവാസി സംഘടന അധിക പണം ഈടാക്കുന്നതായി പരാതി. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസായി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ഈ സംഘടനയുടെ ഓഫിസ് വഴി രജിസ്റ്റ൪ ചെയ്യുന്നവരിൽ നിന്ന് 300 രൂപ ഈടാക്കുകയാണെന്നാണ് ആക്ഷേപം. നോ൪ക്കാ രജിസ്ട്രേഷൻ സൗജന്യമായി ചെയ്യുമെന്ന് ഇവ൪ പത്രങ്ങളിൽ പരസ്യവും നൽകിയിരുന്നത്രേ. നിരവധി പേരിൽനിന്ന് ഇത്തരത്തിൽ തുക കൈപ്പറ്റിയെന്നാണ് അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി കെ.സി. ജോസഫ് ഉത്തരവിട്ടിട്ടുണ്ടെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story