വേണ്ടത് സമ്പൂര്‍ണ മുജാഹിദ് ഐക്യം; അമിതാവേശമില്ലെന്ന് മടവൂര്‍ വിഭാഗം
text_fieldsമലപ്പുറം: സമ്പൂ൪ണ മുജാഹിദ് ഐക്യം വേണമെന്നും എന്നാൽ അമിതാവേശം വേണ്ടെന്നും മുജാഹിദ് മടവൂ൪ വിഭാഗം സെക്രട്ടേറിയറ്റിലും എക്സിക്യുട്ടീവിലും തീരുമാനം.
ഐക്യച൪ച്ചക്കുള്ള സന്നദ്ധത മടവൂ൪ വിഭാഗം സംസ്ഥാന സെക്രട്ടറി പി.ടി. ബീരാൻകുട്ടി സുല്ലമി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദിനെ അറിയിച്ചു. ഔദ്യാഗിക പക്ഷത്തിൻെറ മണ്ഡലം, ജില്ലാ ഭാരവാഹികളുടെ യോഗം ഐക്യശ്രമങ്ങളെ സ്വാഗതം ചെയ്തു. തു൪ക്കി സന്ദ൪ശനത്തിലായിരുന്ന കെ.എൻ.എം ഔദ്യാഗിക വിഭാഗം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഞായറാഴ്ച തിരിച്ചെത്തിയതോടെ ഐക്യച൪ച്ചാ നീക്കങ്ങൾക്ക് വേഗം കൂടുമെന്നാണ് സൂചന. ഉപാധി വെക്കാതെയുള്ള തുറന്ന ച൪ച്ച വേണമെന്നാണ് മടവൂ൪ പക്ഷത്തിൻെറ നിലപാട്. മേൽത്തട്ടിൽ മാത്രം ഐക്യമുണ്ടായതുകൊണ്ടായില്ല. പൂ൪ണാ൪ഥത്തിലുള്ള യോജിപ്പാണ് വേണ്ടത്. സംഘടനയിൽനിന്നും വേറിട്ട മുഴുവൻ വിഭാഗങ്ങളെയും ഒരുകുടക്കീഴിൽ അണിനിരത്തണം. എന്നാൽ, ഇതിന് പ്രായോഗികമായി വലിയ കടമ്പകളുണ്ട്. അതിനാൽ ആവേശം കാണിക്കേണ്ടതില്ല. ഐക്യശ്രമങ്ങൾ നടക്കുന്നുവെന്ന് കരുതി സമ്മേളനപ്രവ൪ത്തനങ്ങളിൽ മരവിപ്പ് പാടില്ലെന്നും മടവൂ൪ വിഭാഗം സെക്രട്ടേറിയറ്റ് തീരുമാനിച്ചു. മധ്യസ്ഥ൪ മുഖേനയുള്ള ച൪ച്ച മാത്രമേ അ൪ഥവത്താവുകയുള്ളൂവെന്നും ഇടനിലക്കാരെ ഒഴിവാക്കിയുള്ള നീക്കം പ്രായോഗികമല്ലെന്നും ഡോ. ഹുസൈൻ മടവൂ൪ പറഞ്ഞു. മടവൂ൪ വിഭാഗം ഐ.എസ്.എം, എം.ജി.എം, എം.എസ്.എം ഭാരവാഹികളും യോഗത്തിൽ സംബന്ധിച്ചിരുന്നു.
മധ്യസ്ഥശ്രമവുമായി മുന്നോട്ടുപോകാനാണ് കഴിഞ്ഞ ദിവസം ചേ൪ന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. കെ.എൻ.എം ഔദ്യാഗിക പക്ഷവും ലീഗ് നേതൃത്വത്തെ ഐക്യച൪ച്ചക്കുള്ള സന്നദ്ധത നേരത്തെ അറിയിച്ചിരുന്നു.
സെക്രട്ടേറിയറ്റിലും എക്സിക്യൂട്ടിവിലും ച൪ച്ച ചെയ്തശേഷമാണ് പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഐക്യച൪ച്ചക്കുള്ള സന്നദ്ധത ലീഗിനെ അറിയിച്ചത്. കെ.എൻ.എം ജന.സെക്രട്ടറി എ.പി. അബ്ദുൽ ഖാദ൪ മൗലവി അനാരോഗ്യം കാരണം വിശ്രമത്തിലാണെങ്കിലും ഐക്യശ്രമങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. ഇലക്കും മുള്ളിനും കേടില്ലാത്ത വിധം പ്രശ്നം പരിഹരിക്കണമെന്നാണ് എ.പിയുടെ നിലപാട്. ഞായറാഴ്ച കോഴിക്കോട്ട് ചേ൪ന്ന കെ.എൻ.എം ജില്ലാ, മണ്ഡലം ഭാരവാഹികളുടെ യോഗത്തിൽ ടി.പി. അബ്ദുല്ലക്കോയ മദനിയും വൈസ് പ്രസിഡൻറ് പി.കെ. അഹമ്മദും സംബന്ധിച്ചിരുന്നു. ജിന്ന് വിവാദത്തെച്ചൊല്ലി വിഘടിച്ചു പോയ വിഭാഗവും ഐക്യാഹ്വാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഔദ്യാഗിക പക്ഷത്ത് നിന്ന് ഭിന്നിച്ചവരെ യോജിപ്പിക്കാനുള്ള ശ്രമം കരുവള്ളി മുഹമ്മദ് മൗലവിയുടെ നേതൃത്വത്തിൽ സമാന്തരമായി തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.