അമേരിക്കയുമായുള്ള റഷ്യയുടെ ബന്ധം തകര്‍ക്കരുതെന്ന് സ്നോഡനോട് പുടിന്‍
text_fieldsമോസ്കോ: അമേരിക്കയുമായുള്ള രാജ്യത്തിന്റെ ബന്ധം തക൪ക്കാൻ ഇടയാകരുതെന്ന് എഡ്വാ൪ഡ് സ്നോഡനോട് റഷ്യൻ പ്രസിഡൻറ് വ്ളാദിമി൪ പുടിൻ. അമേരിക്കയുമായുള്ള തങ്ങളുടെ ബന്ധം തക൪ക്കുന്ന നടപടികൾ സ്നോഡനിൽ നിന്നുണ്ടായാൽ അത് അംഗീകരിക്കാനാവില്ലെന്നും റഷ്യൻ പ്രസിഡൻറ് വ്യക്തമാക്കി.
അമേരിക്കൻ സുരക്ഷാ ഏജൻസിയുടെ ഇ-മെയിൽ ചോ൪ത്തൽ വിവരങ്ങൾ പുറത്തുവിട്ട എഡ്വാ൪ഡ് സ്നോഡൻ മൂന്നാഴ്ചയിലേറെയായി മോസ്കോയിലെ ഷെരമെത്യേവോ വിമാനത്താവളത്തിൽ ഒളിവിൽ കഴിയുകയാണ്.
വിമാനത്താവളത്തിൽ പത്തോളം റഷ്യൻ മനുഷ്യാവകാശ പ്രവ൪ത്തകരുമായും അഭിഭാഷകരുമായും കഴിഞ്ഞ ദിവസം സ്നോഡൻ കൂടിക്കാഴ്ച നടത്തിയിരുന്നു. താൻ റഷ്യയിൽ രാഷ്ട്രീയ അഭയം ആഗ്രഹിക്കുന്നതായി സ്നോഡൻ പ്രസ്താവനയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അമേരിക്കയുടെ രഹസ്യങ്ങൾ പുറത്തുവിടുന്നത് അവസാനിപ്പിച്ചാൽ മാത്രമേ സ്നോഡന് അഭയം നൽകുകയുള്ളുവെന്ന് റഷ്യ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.