കൈക്കൂലി വാങ്ങവെ കോഴിക്കോട് ജില്ലാ സര്‍വെ സൂപ്രണ്ട് അറസ്റ്റില്‍
text_fieldsകോഴിക്കോട്: ഭൂമിയുടെ നഷ്ടപരിഹാരത്തുക അനുവദിക്കാൻ 25,000 രൂപ കൈക്കൂലി വാങ്ങിയ ജില്ലാ സ൪വേ സൂപ്രണ്ടിനെ വിജിലൻസ് സ്പെഷൽ യൂനിറ്റ് തൊണ്ടിസഹിതം അറസ്റ്റ് ചെയ്തു.
ജില്ലാ സ൪വേ ഓഫിസ് സൂപ്രണ്ട് കണ്ണൂ൪ പേരാവൂ൪ സ്വദേശി പുതുമന വീട്ടിൽ ബിജുമോൻ മാത്യുവാണ് (42) സ്വന്തം ഓഫിസിൽ പിടിയിലായത്. കൊട്ടാരം റോഡ് സ്വദേശി കമ്മശ്ശേരി ശേഖരൻ നായ൪ നൽകിയ പരാതിയിലാണ് വിജിലൻസ് ഡിവൈ.എസ്.പി എം.പി. പ്രേംഭാസിൻെറ നേതൃത്വത്തിൽ കൈക്കൂലി പണം സഹിതം പിടികൂടിയത്.
കോട്ടൂളി-സിവിൽ സ്റ്റേഷൻ എം.എൽ.എ റോഡിന് ഭൂമി ഏറ്റെടുത്തപ്പോൾ ശേഖരൻ നായരുടെ ഭൂമിയും ഉൾപ്പെട്ടിരുന്നു. മുൻ സ൪വേ ഉദ്യോഗസ്ഥ൪ ഈ ഭൂമി റോഡായി അടയാളപ്പെടുത്തിയതിനാൽ ശേഖരൻ നായ൪ക്ക് സ൪ക്കാറിൽനിന്ന് നഷ്ടപരിഹാരം ലഭിച്ചില്ല.
11 വ൪ഷമായി ഇദ്ദേഹം ജില്ലാ സ൪വേ ഓഫിസുമായി ബന്ധപ്പെട്ട് രേഖ ശരിയാക്കാൻ ശ്രമിച്ചുവരികയായിരുന്നു. ഈയിടെ ചുമതലയേറ്റ ബിജുമോൻ മാത്യുവുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
ഫോൺ സംഭാഷണം റെക്കോഡ് ചെയ്ത ശേഖരൻനായ൪ അത് വിജിലൻസിന് കൈമാറി. ആദ്യഗഡുവായി 25,000 രൂപ വെള്ളിയാഴ്ച ഉച്ചക്കുശേഷം ഓഫിസിലത്തെി കൈമാറണമെന്നായിരുന്നു സൂപ്രണ്ടിൻെറ നി൪ദേശം.
വിജിലൻസ് ഫിനോഫ്തലിൻ പുരട്ടി നൽകിയ നോട്ടുകെട്ട് കൈപ്പറ്റവെ ഡിവൈ.എസ്.പിയും സംഘവും ബിജു മാത്യുവിനെ കൈയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈകീട്ടോടെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.