ഫെനി സരിതയുടെ വക്കാലത്തൊഴിഞ്ഞെന്നും ഇല്ലെന്നും
text_fieldsതിരുവനന്തപുരം: അഡ്വ. ഫെനി ബാലകൃഷ്ണൻ സോളാ൪ തട്ടിപ്പ് കേസിൽ സരിത എസ്. നായരുടെ വക്കാലത്തൊഴിയുകയാണെന്നും ഇല്ലെന്നും. കേസുമായി ബന്ധപ്പെട്ട് വലിയ സമ്മ൪ദം നേരിടുന്നതിനാലാണ് വക്കാലത്ത് ഒഴിയുന്നതെന്നായിരുന്നു ശനിയാഴ്ച രാവിലെ ഫെനിയുടെ വിശദീകരണം. എന്നാൽ, രാത്രിയോടെ വക്കാലത്ത് ഒഴിയുന്ന കാര്യം പുന:പരിശോധിക്കുമെന്ന് ഫെനി അറിയിച്ചു. വക്കാലത്ത് ഒഴിയരുതെന്ന് സരിതയുടെ മാതാവ് ആവശ്യപ്പെട്ടുവെന്നും അഭിഭാഷകൻ പറഞ്ഞു.
സരിതയുടെ രഹസ്യമൊഴിയിലെ പേരുകൾ വെളിപ്പെടുത്താതിരിക്കാൻ ഫെനി വിലപേശിയെന്ന് നേരത്തെ ആരോപണമുയ൪ന്നിരുന്നു. കേസിൽ സരിതയുടെ മൊഴി കോടതിയിൽ നൽകുന്നത് അഭിഭാഷകൻ വഴി വേണ്ടെന്ന് കോടതി നി൪ദേശിച്ചിരുന്നു. ഇതേതുട൪ന്ന് സരിതയെ ശനിയാഴ്ച ജയിലിൽ കാണുമെന്നും അവ൪ക്ക് താൽപര്യമുണ്ടെങ്കിൽ മൊഴി രേഖപ്പെടുത്തിയതിൽ നിന്നും തന്നെ മാറ്റിയ നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും ഫെനി പറഞ്ഞിരുന്നു. എന്നാൽ അഭിഭാഷകനെ കാണാൻ താൽപര്യമില്ളെന്ന് സരിത പറഞ്ഞതിനെ തുട൪ന്നാണ് ഫെനി വക്കാലത്ത് ഒഴിയാനുള്ള തീരുമാനം ആദ്യം എടുത്തതെന്നാണറിയുന്നത്. മാതാവ് വന്നാൽ മാത്രം അറിയിച്ചാൽ മതിയെന്നും മറ്റാരെയും കാണാൻ താൽപര്യമില്ളെന്നും സരിത പറഞ്ഞതായാണ് ജയിൽ വൃത്തങ്ങൾ വ്യക്തമാക്കിയത്.
സരിതയുടെ മൊഴി തിരുത്താൻ ഫെനി ബാലകൃഷ്ണനും ചില കോൺഗ്രസ് നേതാക്കളും വിലപേശൽ നടത്തിയതായി ഒരു ചാനലിലും ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി കെ. സുരേന്ദ്രനും ആരോപിച്ചിരുന്നു. സരിതയുടെ മൊഴിയിൽ പറഞ്ഞ ചില പേരുകൾ ഒഴിവാക്കാനും പുതിയ പേരുകൾ കൂട്ടിച്ചേ൪ക്കാനും രണ്ട് മുതൽ നാല് കോടി വരെ ഫെനിക്ക് നൽകാമെന്നായിരുന്നു ധാരണയത്രെ. വാ൪ത്ത പുറത്തുവന്നതോടെ സമ്മ൪ദം താങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ഫെനി പറഞ്ഞു. കടുത്ത മാനഹാനിയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. പുറത്തുവന്ന വാ൪ത്തകളിൽ അടിസ്ഥാനമില്ളെന്നും അഭിഭാഷകൻ ആവ൪ത്തിച്ചു. ഈ സാഹചര്യത്തിൽ സരിതയുടെ വക്കാലത്ത് തുടരാൻ താൽപര്യമില്ളെന്നാണ് രാവിലെ ഫെനി മാധ്യമങ്ങളോട് പറഞ്ഞത്.
ഫെനി ബാലകൃഷ്ണനെതിരായ ചില മൊഴികൾ ബിജു രാധാകൃഷ്ണൻ അന്വേഷണസംഘത്തിന് നൽകിയതായും വിവരമുണ്ട്. ബിജുവിൻെറ അഭിഭാഷകനായിരുന്നു ഫെനിയെന്നും പെട്ടെന്നാണ് അയാൾ സരിതയുടെ അഭിഭാഷകനായതെന്നും അയാൾ ആവശ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിലാണ് താൻ ഒളിവിൽ പോയതെന്നും ബിജു പറഞ്ഞതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.