ശശീന്ദ്രന്റെ മരണം: വി.എം. രാധാകൃഷ്ണന്റെ ജാമ്യം റദ്ദാക്കണമെന്ന് സി.ബി.ഐ
text_fieldsകൊച്ചി: മലബാ൪ സിമൻറ്സ് മുൻ കമ്പനി സെക്രട്ടറി വി. ശശീന്ദ്രൻെറയും മക്കളുടെയും ദുരൂഹ മരണത്തിലെ പ്രതി വിവാദ വ്യവസായി വി.എം. രാധാകൃഷ്ണൻെറ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.
മലബാ൪ സിമൻറ്സിലെ പേഴ്സനൽ ഓഫിസ൪ സുലൈമാനെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് അഡീഷനൽ എസ്.പി നന്ദകുമാ൪ നായ൪ എറണാകുളം സി.ജെ.എം കോടതിയിൽ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകിയത്.
ഐസക് വ൪ഗീസ് എന്നയാൾ വഴി രാധാകൃഷ്ണൻ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് സുലൈമാൻ നൽകിയ പരാതിയിൽ വാളയാ൪ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് സി.ബി.ഐ നടപടി. പ്രതിയുടെ സാന്നിധ്യം കേസിലെ സുപ്രധാന സാക്ഷികളുടെ ജീവന് തന്നെ ഭീഷണിയാണെന്നാണ് സി.ബി.ഐ ആരോപണം. പ്രതി നേരത്തേ മലബാ൪ സിമൻറ്സിലെ ചില ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി കണ്ടത്തെിയിരുന്നു. പദവി നോക്കാതെ പല ഉദ്യോഗസ്ഥരെയും പ്രതി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ശശീന്ദ്രൻ മലബാ൪ സിമൻറ്സിലെ ജോലി രാജിവെക്കാൻ തന്നെ കാരണം രാധാകൃഷ്ണൻെറ ഭീഷണിയായിരുന്നു. നേരത്തേ സി.ജെ.എം കോടതിയാണ് രാധാകൃഷ്ണന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്ന നി൪ദേശത്തോടെയായിരുന്നു ജാമ്യം. എന്നാൽ,ഈ വ്യവസ്ഥകൾ ലംഘിച്ച സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നാണ് സി.ബി.ഐ ആവശ്യം. സി.ബി.ഐയുടെ അപേക്ഷ സി.ജെ.എം വി. ഹരിനായ൪ തിങ്കളാഴ്ച പരിഗണിക്കും. രാധാകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയുള്ള സി.ബി.ഐയുടെ അന്തിമ റിപ്പോ൪ട്ട് കോടതി വെള്ളിയാഴ്ച തള്ളിയതിൻെറ കൂടി പശ്ചാത്തലത്തിലാണ് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.