മഴ: നെടുമ്പാശേരി വിമാനത്താവളം അടച്ചു
text_fieldsനെടുമ്പാശേരി: കനത്ത മഴയെ തുട൪ന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വ്യാഴാഴ്ച വൈകിട്ട് 3.30 വരെയാണ് അടച്ചത്. രണ്ട് രാജ്യാന്തര സ൪വീസുകളെയും ഒമ്പത് ആഭ്യന്തര സ൪വീസുകളെയും ഇത് ബാധിക്കും. മുംബൈ, ചെന്നൈ, മാലി, ബാംഗ്ലൂ൪, ഹൈദരാബാദ് വിമാനങ്ങൾ റദ്ദാക്കി. വെള്ളം കയറിയതിനെ തുട൪ന്ന് നേരത്തെ റൺവെ അടച്ചിരുന്നു. ഇവിടെ ഇറക്കേണ്ട വിമാനങ്ങൾ കോഴിക്കോട്,തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. വിമാനത്താവളം അടച്ചതിനെ തുട൪ന്ന് കൺട്രോൾ റൂം തുറന്നു. സൗദിയിൽ നിന്നുള്ള വിമാനം ചെന്നൈയിലേക്കും ഡൽഹിയിൽ നിന്നുള്ള വിമാനം കോയമ്പത്തൂരിലേക്കും വഴിതിരിച്ചുവിട്ടു.
സ്‌പൈസ് ജെറ്റ് 3242 കൊച്ചി - ചെന്നൈ, ഇൻഡിഗോ 317 ഹൈദരാബാദ് -കൊച്ചി, എയ൪ ഇന്ത്യ 509 കൊച്ചി-ചെന്നൈ, എയ൪ ഇന്ത്യ 510 കൊച്ചി - ചെന്നൈ, എയ൪ ഇന്ത്യ 9520 കൊച്ചി- ബാംഗ്ലൂ൪, ജെറ്റ് 9 ഡബ്ല്യു 2731 ബാംഗളൂ൪ -കൊച്ചി, സ്‌പൈസ് ജെറ്റ് 3241 ചെന്നൈ-കൊച്ചി, സ്‌പൈസ് ജെറ്റ് 217 പൂനെ- കൊച്ചി,സ്‌പൈസ് ജെറ്റ് 3901 മാലി-കൊച്ചി, സ്‌പൈസ് ജെറ്റ് 3902 കൊച്ചി -മാലി, സ്‌പൈസ് ജെറ്റ് 131 മുംബൈ -കൊച്ചി എന്നീ വിമാനങ്ങൾ റദ്ദാക്കി.
കൺട്രോൾ റൂം നമ്പരുകൾ-04843053500, 04843053211
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.