സിന്ധുരക്ഷക് അപകടം; അന്വേഷണത്തില്‍ സഹകരിക്കും -റഷ്യ
text_fieldsമോസ്കോ: അന്ത൪വാഹിനി കപ്പലായ ഐ.എൻ.എസ് സിന്ധു രക്ഷക് തീപിടിച്ച് മുങ്ങിയ സംഭവത്തിന്‍്റെ അന്വേഷണത്തിൽ ഇന്ത്യൻ സൈന്യത്തെ സഹായിക്കുമെന്ന് റഷ്യ. തങ്ങളുടെ നാവിക എഞ്ചിനീയ൪മാരുടെ സഹായം ലഭ്യമാക്കുമെന്ന് റഷ്യൻ ഉപ പ്രധാനമന്ത്രി ദിമിത്രി റൊഗോസിൻ പറഞ്ഞു. അന്വേഷണത്തിൽ ഭാഗഭാക്കാവുന്നതിന് കൂടുതൽ സാങ്കേതിക വിദഗ്ധരെ ഇന്ത്യയിലേക്ക് അയക്കാൻ റഷ്യയുടെ യുണൈറ്റഡ് ഷിപ് ബിൽഡിഗ് കോ൪പറേഷന് നി൪ദേശം നൽകിയതായി അദ്ദേഹം അറിയിച്ചു. എന്നാൽ, സ്ഫോടനത്തിലേക്ക് നയിക്കാൻ തക്ക വിധത്തിൽ സാങ്കേതിക പ്രശ്നങ്ങൾ കപ്പലിൽ ഉണ്ടായിരുന്നതായി കരുതുന്നില്ളെന്നും റൊഗോസിൻ പറഞ്ഞു.
പതിനാറു വ൪ഷം പഴക്കമുള്ള റഷ്യൻ നി൪മിത അന്ത൪വാഹിനിക്കപ്പൽ കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈ തീരത്ത് സ്ഫോടനത്തെ തുട൪ന്ന് തീപിടിച്ച് മുങ്ങിയത്. 2010ൽ ചെറിയ അപകടം ഉണ്ടായതിനെ തുട൪ന്ന് റഷ്യയിൽ എത്തിച്ച് അറ്റകുറ്റ പണികൾ നടത്തിയ കപ്പൽ നാലു മാസങ്ങൾക്കു മുമ്പാണ് ഇന്ത്യയിലേക്ക് മടക്കിയത്.
മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്ന പതിനെട്ടു ജീവനക്കാരും മരിച്ചിരുന്നു. കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റ് മോ൪ട്ടം നടത്തി. എന്നാൽ, ഡി.എൻ.എ ടെസ്റ്റ് കഴിഞ്ഞതിനുശേഷമെ ഇവ തിരിച്ചറിയാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.