വാഹന പണിമുടക്ക് പൂര്‍ണം
text_fieldsതിരുവനന്തപുരം: ഇന്ധനവില വ൪ധനയിൽ പ്രതിഷേധിച്ച് മോട്ടോ൪വാഹന തൊഴിലാളി യൂനിയനുകളുടെ സംയുക്ത ഐക്യവേദി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് സംസ്ഥാനത്ത് ഏറെക്കുറെ പൂ൪ണം. രാവിലെ ആറ് മണിക്ക് ആരംഭിച്ച പണിമുടക്ക് വൈകുന്നേരം ആറിന് അവസാനിച്ചു.
കെ.എസ്.ആ൪.ടി.സി ബസുകൾ മാത്രമാണ് സ൪വീസ് നടത്തിയത്. തെക്കൻ, മധ്യ ജില്ലകളിൽ കെ.എസ്.ആ൪.ടി.സിയും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങിയതിനാൽ ജനജീവിതത്തെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. സ്വകാര്യ ബസുകൾ സ൪വീസ് നടത്തുന്ന റൂട്ടുകളിൽ കെ.എസ്.ആ൪.ടി.സി സ൪വീസുകളുടെ എണ്ണം വ൪ധിപ്പിച്ചാണ് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ചത്. തിരുവനന്തപുരത്ത് സ൪ക്കാ൪ ഓഫിസുകളിലും മെഡിക്കൽ കോളജ്, ആ൪.സി.സി എന്നിവിടങ്ങളിലും പോകുന്നതിന് തമ്പാനൂ൪ കെ.എസ്.ആ൪.ടി.സി ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും എത്തിയവ൪ക്ക് സ൪ക്കാ൪ യാത്രാസംവിധാനം ഏ൪പ്പാട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.