ദിണ്ഡിഗലില്‍ കാര്‍ ബസിലിടിച്ച് അഞ്ച് മലയാളികള്‍ മരിച്ചു
text_fieldsകുറവിലങ്ങാട്: തമിഴ്നാട്ടിലെ ദിണ്ഡിഗലിനടുത്ത് കാ൪ ബസുമായി കൂട്ടിയിടിച്ച് കോട്ടയം കുറവിലങ്ങാട് സ്വദേശികളായ പിതാവും മകളും ബന്ധുവുമടക്കം അഞ്ചുപേ൪ മരിച്ചു. കുറവിലങ്ങാട് ഇലയ്ക്കാട് കുടുംക്കാംതടത്തിൽ പാപ്പച്ചൻെറ മകൻ കെ.എം. ജോസഫ് (49), മകൾ ജിസ്മി (17), ബന്ധു കുടുംക്കാംതടത്തിൽ കെ.പി. ജോൺ (ജോണി-50), സമീപവാസിയായ പുളിക്കൽ ജോമി (27), ഡ്രൈവ൪ കാഞ്ഞിരത്താംകുഴിയിൽ കെ.എസ്. സുനിൽകുമാ൪ (32) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 12 ഓടെ പട്ടിവീരൻപട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വത്തൽക്കുണ്ഡിനടുത്ത ശിങ്കാരക്കോട്ടൈയിലാണ് ദുരന്തം. റോഡരികിൽ നി൪ത്തിയിട്ട തമിഴ്നാട് ട്രാൻസ്പോ൪ട്ട് കോ൪പറേഷൻെറ ബസിന് പിന്നിലേക്ക് കാ൪ ഇടിച്ചുകയറുകയായിരുന്നെന്ന് പറയുന്നു.
മൃതദേഹങ്ങൾ ദിണ്ഡിഗൽ സ൪ക്കാ൪ ആശുപത്രിയിൽ പോസ്റ്റുമോ൪ട്ടത്തിന് ശേഷം വെള്ളിയാഴ്ച അ൪ധരാത്രിയോടെ നാട്ടിലത്തെിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ പത്തരക്ക് നടക്കും. ജോസഫ്, ജിസ്മി, ജോണി, ജോമി എന്നിവരുടെ സംസ്കാരം കുറവിലങ്ങാട് സെൻറ് മേരീസ് ഫെറോനാ പള്ളി സെമിത്തേരിയിലും സുനിൽകുമാറിൻേറത് വീട്ടുവളപ്പിലുമാണ്.
ചെന്നൈ സത്യഭാമ യൂനിവേഴ്സിറ്റിയിൽ ബി.ടെക് കെമിക്കൽ എൻജിനീയറിങ് വിദ്യാ൪ഥിയായ ജിസ്മിക്ക് അസുഖം ബാധിച്ചതിനെ തുട൪ന്ന് വീട്ടിലേക്കു കൊണ്ടുവരാൻ പോയതായിരുന്നു ജോസഫും സംഘവും. ഒരു കിലോമീറ്റ൪ ചുറ്റളവിൽ താമസിക്കുന്ന ഇവ൪ പരസ്പരം വീടുകളിലെ എല്ലാ കാര്യങ്ങൾക്കും ഓടിയത്തെുന്നവരായിരുന്നു. കേരള മെഡിക്കൽ എൻട്രൻസ് എഴുതിയ ജിസ്മി ഉദ്ദേശിച്ച കോഴ്സിന് പ്രവേശം കിട്ടാതെ വന്നപ്പോഴാണ് ചെന്നൈയിൽ എൻജിനീയറിങ്ങിന് ചേ൪ന്നത്. ജൂലൈ 29നാണ് ക്ളാസ് ആരംഭിച്ചത്. കൂലിപ്പണിക്കാരനായ ജോസഫ് ഏറെ കഷ്ടപ്പെട്ട് മകളെ എൻജിനീയറിങ്ങിന് ചേ൪ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിൻെറ മുകൾഭാഗം പൂ൪ണമായി തക൪ന്നു. ജോസഫിൻെറയും ജിസ്മിയുടെയും മൃതദേഹങ്ങളാണ് ആദ്യം തിരിച്ചറിഞ്ഞത്. ജോമിയാണ് അപകടസമയത്ത് കാ൪ ഓടിച്ചതെന്ന് അറിയുന്നു. അപകടസ്ഥലത്ത് എത്തിയ പൊലീസ് ജോസഫിൻെറ മൊബൈലിൽനിന്നെടുത്ത നമ്പറിൽ വിളിച്ചപ്പോഴാണു വിവരം നാട്ടിൽ അറിഞ്ഞത്.
കാഞ്ഞിരപ്പള്ളി നരിവേലിൽ മേഴ്സിയാണ് ജോസഫിൻെറ ഭാര്യ. മകൾ: ജോസ്മി (കുറവിലങ്ങാട് സെൻറ് മേരീസ് സ്കൂൾ അഞ്ചാം ക്ളാസ് വിദ്യാ൪ഥിനി). തിരുവമ്പാടി തൂമ്പുങ്കൽ റോസമ്മയാണ് മാതാവ്. സഹോദരങ്ങൾ: ഏലിയാമ്മ, ത്രേസ്യാമ്മ, റെജി, മാത്യു.
കുറവിലങ്ങാട് ഗൈകോ സൂപ്പ൪മാ൪ക്കറ്റിൽ സെയിൽസ്മാനായിരുന്നു ജോണി. ഭാര്യ: മേരി (ലളിത- കളത്തൂ൪ തൈപ്പറമ്പിൽ കുടുംബാംഗം). കുറുപ്പന്തറ എം.വി.ഐ.പി ഓഫിസിൽ ടൈപ്പിസ്റ്റാണ്. മക്കൾ: അഞ്ജു (കുര്യനാട് സെൻറ് ആൻസ് എച്ച്.എസ്.എസ് പ്ളസ്വൺ വിദ്യാ൪ഥിനി), അമൽ (നസ്രത്ത് ഹിൽ ഡീപോൾ സ്കൂൾ ഒമ്പതാം ക്ളാസ് വിദ്യാ൪ഥിനി).
ഇലയ്ക്കാട്ട് കൊച്ചുപുളിക്കൽ ജോസിൻെറയും കോഴാ ചെറുമല കുടുംബാംഗം റോസമ്മയുടെയും മകനാണ് ജോമി. സ്വന്തമായി ഓട്ടോ ഓടിക്കുകയായിരുന്നു. സഹോദരൻ: ജോമോൻ. കാഞ്ഞിരത്താംകുഴി പരേതനായ അപ്പുക്കുട്ടൻ നായരുടെയും ദേവകിയുടെയും മകനാണ് സുനിൽ. വ൪ഷങ്ങളായി ഡ്രൈവറാണ്. ജോമിയും സുനിൽ കുമാറും അവിവാഹിതരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.