പെരിന്തല്‍മണ്ണ ബസപകടം: ഒരാള്‍ കൂടി മരിച്ചു
text_fieldsപെരിന്തൽമണ്ണ: പെരിന്തൽമണ്ണ തേലക്കാട് പച്ചീരിപ്പാറയിൽ വെള്ളിയാഴ്ച ഉച്ചക്കുണ്ടായ മിനി ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അൽശിഫാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. ന്യൂറോ സ൪ജിക്കൽ ഐ.സി.യുവിലായിരുന്ന അങ്ങാടിപ്പുറം ഏറാംതോട് കിഴക്കേക്കര രാമചന്ദ്രൻ (47) ആണ് ഞായറാഴ്ച പുല൪ച്ചെ 12.30ന് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി.
അതേസമയം, ബസപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വിവിധയിടങ്ങളിലായി സംസ്കരിച്ചു. മേൽകുളങ്ങര കാവണ്ണിൽ ഹംസയുടെ മകൾ സബീറ (17), മേൽകുളങ്ങരയിൽ താമസിക്കുന്ന ഇടുക്കി കീരിത്തോട് കഞ്ഞിക്കുഴി ആറ്റരകിൽ ലത്തീഫിൻെറ മകൾ സഫീല (19), മേൽകുളങ്ങര കളത്തിൽ അബ്ദുൽ നാസറിൻെറ മകൾ ഫാത്തിമ നാദിയ (17), കാപ്പുങ്ങൽ സൈതാലിക്കുട്ടി എന്ന ബാപ്പുഹാജിയുടെ മകൾ തസ്നി (18), മേൽകുളങ്ങര കോയിസ്സൻ മുജീബിൻെറ മകൾ മുബശ്ശിറ (16), മഠത്തൊടി ഉമറിൻെറ മകൾ ഷംന (16), പരേതനായ പൂഴിക്കുന്നൻ ഹംസയുടെ ഭാര്യ മാങ്കടക്കുഴിയിൽ സൈനബ (75), ഇവരുടെ സഹോദരി പരേതനായ മാങ്കടക്കുഴിയിൽ ഹംസയുടെ ഭാര്യ മറിയ (55),മേൽകുളങ്ങര പൊന്നത്തേ് സലീമിൻെറ ഭാര്യ ഫാത്തിമ (45) എന്നിവരുടെ മൃതദേഹം ശനിയാഴ്ച രാവിലെ പത്തോടെ മേൽക്കുളങ്ങര ജുമാമസ്ജിദ് ഖബ൪സ്ഥാനിലാണ് മറവ് ചെയ്തത്. കാവണ്ണയിൽ ഉണ്ണിയാമൻെറ ഭാര്യ ചെരുക്കി (49), കാവണ്ണയിൽ ചെറിയക്കൻ (55) എന്നിവരുടെ മൃതദേഹം പത്തോടെ കുളമ്പിലെ കുടുംബ ശ്മശാനത്തിലും തേലക്കാട് പച്ചീരി നാരായണൻെറ മകൾ നീതുവിൻെറ (18) മൃതദേഹം ഉച്ച 12ന് ചെറുതുരുത്തി പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിലും സംസ്കരിച്ചു.
ഡ്രൈവ൪ പെരിന്തൽമണ്ണ മാനത്തുമംഗലം പള്ളിപ്പടി പള്ളിയാൽ തൊടി ഗഫൂറിൻെറ മകൻ ഇഹ്തിഷാമിൻെറ മൃതദേഹം മാനത്തുമംഗലം മഹല്ല് ജുമാമസ്ജിദിൽ രാവിലെ എട്ടിന് ഖബറടക്കി. മീനാകുമാരിയാണ് രാമചന്ദ്രൻെറ ഭാര്യ. മക്കൾ: രാജേഷ്, രാഗേഷ്. മരുമകൾ: സുജി മണ്ണാ൪ക്കാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.