എയര്‍ ഇന്ത്യ അംഗീകൃത യൂനിയനുകളുടെ എണ്ണം കുറക്കുന്നു
text_fieldsനെടുമ്പാശേരി: എയ൪ ഇന്ത്യ മാനേജ്മെൻറ് എയ൪ ഇന്ത്യയിലെ അംഗീകൃത യൂനിയനുകളുടെ എണ്ണം കുറക്കാൻ നടപടിയെടുക്കുന്നു. എയ൪ ഇന്ത്യയുടെ വിവിധ വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം യൂനിയനുകൾ വരെ നിലവിലുണ്ട്. നിലവിൽ 25000ത്തോളം തൊഴിലാളികളാണ് എയ൪ ഇന്ത്യയിലുള്ളത്. ഇവ൪ക്കായി 15 ഓളം അംഗീകൃത യൂനിയനുകളുണ്ട്. ഇത് രണ്ട് യൂനിയനുകളാക്കി പരിമിതപ്പെടുത്താനാണ് തീരുമാനം. ഇതിൻെറ ഭാഗമായി ജീവനക്കാ൪ക്കിടയിൽ പുതിയ ഹിതപരിശോധന നടത്തും. ഇതിൻെറ മാനദണ്ഡം തയാറാക്കുന്നത് സംബന്ധിച്ച് യൂനിയൻ നേതാക്കളുമായി ച൪ച്ച നടത്താനും മാനേജ്മെൻറ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ജീവനക്കാരെ വിശ്വാസത്തിലെടുത്ത് എയ൪ഇന്ത്യയെ ലാഭത്തിലത്തെിക്കാനുള്ള നടപടിയാണ് സ൪ക്കാ൪ നി൪ദേശപ്രകാരം മാനേജ്മെൻറ് കൈക്കൊണ്ടുവരുന്നത്. എയ൪ ഇന്ത്യയുടെ നഷ്ടം വൻതോതിൽ കുറയുന്നതായി സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.