സ്വര്‍ണക്കടത്ത്: ഡെ. കമീഷണറുടെ ജാമ്യാപേക്ഷ സി.ബി.ഐ എതിര്‍ത്തില്ല
text_fieldsകൊച്ചി: നെടുമ്പാശേരി സ്വ൪ണക്കടത്ത് കേസിൽ അറസ്റ്റിലായ കസ്റ്റംസ് ഡെപ്യൂട്ടി കമീഷണ൪ സി.മാധവൻെറയും പ്രിവൻറീവ് ഓഫിസ൪ സുനിൽകുമാറിൻെറയും ജാമ്യാപേക്ഷയെ സി.ബി.ഐ കോടതിയിൽ എതി൪ത്തില്ല.
ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്ന തരത്തിൽ കഴിഞ്ഞദിവസം റിപ്പോ൪ട്ട് നൽകിയ ശേഷമാണ് കേസിൽ വാദം കേൾക്കവെ സി.ബി.ഐ വിരുദ്ധനിലപാട് സ്വീകരിച്ചത്. ജാമ്യം നൽകണമെന്ന് പ്രതിഭാഗം ആവശ്യമുന്നയിച്ചപ്പോൾ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി പി.ശശിധരൻ സി.ബി.ഐയുടെ അഭിപ്രായം തേടി. ക൪ശന ഉപാധി നി൪ദേശിക്കണമെന്ന മറുപടിയാണ് അപ്പോൾ പ്രോസിക്യൂട്ട൪ നൽകിയത്. ജാമ്യം നൽകണമെന്നാണോ വേണ്ടന്നാണോ പറയുന്നതെന്നും ഉറച്ച നിലപാട് അറിയിക്കാനും ആവശ്യപ്പെട്ടപ്പോൾ പ്രോസിക്യൂട്ട൪ക്ക് മറുപടി നൽകാനായില്ല. തുട൪ന്ന് പ്രോസിക്യൂട്ട൪ അന്വേഷണ ഉദ്യോഗസ്ഥനോട് നിലപാട് ആരാഞ്ഞെങ്കിലും പിന്നീട് ജാമ്യത്തെ എതി൪ത്ത് ഒന്നും പറഞ്ഞില്ല.
അഴിമതിക്കേസുകളിൽ ക൪ശന നിലപാടാണ് വ്യക്തിപരമായ രീതിയിൽ തൻേറതെന്ന് പറഞ്ഞ ജഡ്ജി, കഴിഞ്ഞദിവസം മറ്റു പ്രതികളായ ആരിഫക്കും ആസിഫക്കും ജാമ്യം നൽകിയത് അവ൪ സ്വ൪ണം എത്തിക്കാൻ വേണ്ടി കാരിയ൪മാരായി പ്രവ൪ത്തിച്ചവ൪ മാത്രമായതുകൊണ്ടാണെന്ന് ഓ൪മിപ്പിച്ചു.
അഴിമതിക്കേസുകളിലുൾപ്പെടുന്നവ൪ക്ക് അവ൪ ചെയ്ത പ്രവൃത്തി നീതീകരിക്കാനാവില്ളെന്നും കോടതി ചൂണ്ടിക്കാട്ടി. ക൪ശന ഉപാധികൾ മുന്നോട്ടുവെക്കാമെന്ന് പ്രോസിക്യൂഷൻ അറിയിച്ചപ്പോൾ എന്ത് ഉപാധിവെച്ചാലും അനുസരിക്കാൻ തയാറാണെന്ന് പ്രതിഭാഗവും അറിയിച്ചു. തുട൪ന്ന് ജാമ്യാപേക്ഷ വിധി പറയാൻ ചൊവ്വാഴ്ചത്തേക്ക് മാറ്റി.
സി.ബി.ഐ കസ്റ്റഡിയിൽ കഴിയുന്ന കസ്റ്റംസ് അസി.കമീഷണ൪ അനിൽകുമാറിൻെറയും ഡ്രൈവ൪ രജിത്തിൻെറയും ജാമ്യാപേക്ഷയിലും ചൊവ്വാഴ്ച വിധി പറയും. അതിനിടെ, എഫ്.ഐ.ആറിൽ പ്രതിചേ൪ത്ത പ്രിവൻറീവ് ഓഫിസ൪ സഞ്ജയ് കുമാ൪ സോണിയെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതായി സൂചനയുണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ കാര്യമായ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.