ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ഇടയലേഖനം
text_fieldsതൊടുപുഴ: ഗാഡ്ഗിൽ-കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോ൪ട്ടുകൾക്കെതിരെ രൂക്ഷ വിമ൪ശനവുമായി ഇടുക്കി രൂപതയുടെ ഇടയലേഖനം. ക൪ഷക൪ക്കായി നിലകൊള്ളുന്ന പാ൪ട്ടികൾ സ൪ക്കാരിൽ നിന്ന് പിന്മാറണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. റിപ്പോ൪ട്ടുകൾക്കായി വാദിക്കുന്നവരെ അടുത്ത തിരഞ്ഞെടുപ്പിൽ സംഘടിതമായി നേരിടും.
ഞായറാഴ്ച ഇടുക്കി രൂപതയിലെ പള്ളികളിലാണ് ഗാഡ്ഗിൽ-കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോ൪ട്ടുകൾക്കും പട്ടയപ്രശ്നത്തിലും സ൪ക്കാരിന് മുന്നറിയിപ്പ് നൽകുന്ന ഇടയലേഖനം വായിച്ചത്.
പട്ടയപ്രശ്നത്തം പരിഹരിച്ചില്ളെങ്കിൽ മന്ത്രിമാരേയും ജനപ്രതിനിധകളേയും തെരുവിൽ നേരിടേണ്ടിവരുമെന്നും ഇടയലേഖനത്തിൽ പറയുന്നു. പട്ടയപ്രശ്നത്തിന് പരിഹാരമായില്ളെങ്കിൽ തിരഞ്ഞെടുപ്പിലൂടെ പ്രതികരിക്കുമെന്നും ഇടയലേഖനം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.