സമദാനിക്ക് കുത്തേറ്റ സംഭവം: പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് സൂചന
text_fieldsകോട്ടക്കൽ: മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ എം.പി. അബ്ദുസ്സമദ് സമദാനിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി കുഞ്ഞാവയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡിസ്ചാ൪ജ് ചെയ്യുന്ന മുറക്ക് അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ ഉദ്യോഗസ്ഥൻ കെ.എം. സെയ്താലിയുടെ തീരുമാനം. എം.എൽ.എ ആക്രമിച്ചതിനെ തുട൪ന്ന് കൈക്കും മറ്റും മുറിവേറ്റതിനെ തുട൪ന്നാണ് ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അതേസമയം, വീട്ടിൽ അതിക്രമിച്ചു കയറി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന എം.എൽ.എയുടെ പരാതിയെ തുട൪ന്ന് വധശ്രമത്തിനാണ് കുഞ്ഞാവക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ആലിക്കലെ പള്ളി ത൪ക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. മധ്യസ്ഥ ച൪ച്ചക്ക്ശേഷം സംഘ൪ഷമുണ്ടാവുകയും എം.എൽ.എക്ക് പരിക്കേൽക്കുകയുമായിരുന്നു.
സമദാനി ആശുപത്രിയിൽ തുടരും
മലപ്പുറം: കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന എം.പി. അബ്ദുസ്സമദ് സമദാനി എം.എൽ.എ ഏതാനും ദിവസം കൂടി ആശുപത്രിയിൽ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണെങ്കിലും മൂക്കിൽ നീര് ഉള്ളതിനാലും രക്തസമ്മ൪ദത്തിൽ വ്യതിയാനമുള്ളതിനാലുമാണ് ഡിസ്ചാ൪ജ് ചെയ്യാത്തതെന്ന് ഡോക്ട൪മാ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.