സോളാര്‍: ജുഡീഷ്യല്‍ അന്വേഷണത്തിന് ജില്ലാ ജഡ്ജിയായാലും മതി -കോടിയേരി
text_fieldsതൃശൂ൪: സോളാ൪ തട്ടിപ്പ് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഹൈകോടതി സിറ്റിങ്ങ് ജഡ്ജിയെ കിട്ടുന്നില്ളെങ്കിൽ സിറ്റിങ്ങ് ജില്ലാ ജഡ്ജിയായാലും മതിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ. എന്നാൽ ഹൈകോടതി സിറ്റിങ്ങ് ജഡ്ജിയെ കിട്ടാൻ സ൪ക്കാ൪ ശരിയായ വഴിക്ക് നീങ്ങണം. നടക്കുന്നില്ളെങ്കിൽ എൽ.ഡി.എഫുമായി ആലോചിക്കുന്ന പക്ഷം ജില്ലാ ജഡ്ജിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയാവാം. ഇക്കാര്യത്തിൽ ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് എൽ.ഡി.എഫ് സ൪ക്കാ൪ മാതൃക കാണിച്ചിട്ടുണ്ട്. ചെറിയതുറ വെടിവെപ്പിന് ജില്ലാ ജഡ്ജിയെ നിയോഗിച്ചത് അങ്ങനെയാണെന്നും കോടിയേരി പറഞ്ഞു. എൽ.ഡി.എഫ് വടക്കൻമേഖലാ ജാഥയുടെ ഭാഗമായി തൃശൂരിലത്തെിയ അദ്ദേഹം മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു.
മുഖ്യമന്ത്രിയും അന്വേഷണ പരിധിയിൽ വരുമെന്ന് വ്യക്തമാക്കാത്തതിനാലാണ് ഹൈകോടതി സിറ്റിങ്ങ് ജഡ്ജിയെ തരാത്തത്. ബിജു രാധാകൃഷ്ണൻേറയും സരിതയുടേയും തട്ടിപ്പ് നിലവിൽ പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിന് വീണ്ടുമൊരു സിറ്റിങ്ങ് ജഡ്ജിയുടെ അന്വേഷണം ആവശ്യമില്ളെന്ന് ഹൈകോടതി കരുതിയിരിക്കും.
സരിത നായരുടെ മൊഴി രേഖപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ഹൈകോടതി രജിസ്ട്രാറുടേതായി ഇന്ന് വന്ന മാധ്യമ വാ൪ത്തകൾ, സോളാ൪ കേസ് അട്ടിമറിക്ക് എക്സിക്യുട്ടീവും ജുഡീഷ്യറിയും ഒരുപോലെ ശ്രമിച്ചുവെന്നാണ് വ്യക്മാക്കുന്നത്. സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇനി പദവിയിൽ തുടരരുതാത്തതാണ്. എന്നാൽ ഹൈകോടതിയാണ് അക്കാര്യം തീരുമാനിക്കേണ്ടത്.
സോളാ൪ കേസ് അന്വേഷണം റിട്ട. ജഡ്ജി തലത്തിലാണെങ്കിൽ സഹകരിക്കില്ല. ഇപ്പോൾ പ്രഖ്യാപിച്ച റിട്ട. ജഡ്ജി സ൪ക്കാരിൻെറതന്നെ ഭാഗമായ പിന്നാക്ക കമീഷൻെറ ചെയ൪മാനാണ്. അദ്ദേഹത്തെ ആ സ്ഥാനത്ത് നിയോഗിച്ചത് എൽ.ഡി.എഫ് സ൪ക്കാരാണ്. ആളെ ശരിക്കറിയാം. മുഖ്യമന്ത്രിക്കെതിരായ സമരത്തിൽ മാറ്റമില്ല. എന്നാൽ, കല്ളെറിഞ്ഞ് ഭരണം വീഴ്ത്താനാവില്ല. കാലുമാറ്റിയും വീഴ്ത്തില്ല. ഡിസംബ൪ ഒമ്പത് മുതൽ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതി ഉപരോധിക്കുമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.