പന്തീരിക്കര: പെണ്‍കുട്ടി മനോരോഗിയെന്ന് സ്ഥാപിക്കാന്‍ ശ്രമം
text_fieldsകോഴിക്കോട്: പന്തീരിക്കര സെക്സ് റാക്കറ്റ് കേസിലെ തുടരന്വേഷണം ഐ.ജി ബി. സന്ധ്യക്ക് കൈമാറണമെന്ന ആവശ്യം വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉയ൪ന്നതോടെ കേസ് അട്ടിമറിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിൻെറ നേതൃത്വത്തിലും ശ്രമം തുടങ്ങിയെന്ന് നാട്ടുകാ൪. സെക്സ് റാക്കറ്റിൽപെട്ട് ആത്മഹത്യക്ക് ശ്രമിച്ച പ്ളസ് വൺ വിദ്യാ൪ഥിനിയെ മനോരോഗിയാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടുപോകുന്നതെന്നാണ് ആരോപണം. ആത്മഹത്യ ചെയ്ത 10ാം ക്ളാസ് വിദ്യാ൪ഥിനിയുടെയും ആത്മഹത്യക്ക് ശ്രമിച്ച പ്ളസ് വൺ വിദ്യാ൪ഥിനിയുടെയും ബന്ധുക്കൾ പ്രത്യേക അന്വേഷണസംഘത്തെ മാറ്റണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന വനിതാ കമീഷനും ഇതേ ആവശ്യം ഉന്നയിച്ചതോടെ, അന്വേഷണ സംഘത്തിൽനിന്ന് ഒഴിവാക്കണമെന്നഭ്യ൪ഥിച്ച് താമരശ്ശേരി ഡിവൈ.എസ്.പി ജയ്സൺ കെ. എബ്രഹാം റൂറൽ എസ്.പിക്ക് കഴിഞ്ഞ ദിവസം കത്ത് നൽകി. എന്നാൽ, ഇതിനുശേഷവും പരാതിക്കാരിയായ പ്ളസ് വൺ വിദ്യാ൪ഥിനിക്കെതിരെ പരമാവധി തെളിവു ശേഖരിക്കാൻ ഡിവൈ.എസ്.പിയും സംഘവും അമിത താൽപര്യം കാണിക്കുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.
യു.പി സ്കൂൾ പ്രായത്തിൽതന്നെ പീഡനത്തിനിരയായ പെൺകുട്ടി കഠിനമായ മനോവിഭ്രാന്തിക്ക് അടിമയാണെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പറഞ്ഞത്. ഏത് ചെറുപ്പക്കാരെ കണ്ടാലും അവ൪ തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടിക്ക് തോന്നുമെന്നും ഇത് മനോനില തെറ്റിയതിൻെറ പരിണിതഫലമാണെന്നുമാണ് പൊലീസ് പറയുന്ന ന്യായം. പ്രൈമറി സ്കൂൾ തലത്തിൽതന്നെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. പ്രണയം നടിച്ചും വശീകരിച്ചും പെൺകുട്ടിയെ ദുരുപയോഗം ചെയ്തവരെ കണ്ടത്തെുന്നതിനുപകരം, സ൪വകുറ്റവും ഈ 16കാരിയുടെ തലയിൽ കെട്ടിവെച്ച് പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണിപ്പോൾ പൊലീസ് നടത്തുന്നത്. കേസ് അട്ടിമറിക്കാൻ തുടക്കമിട്ട നാദാപുരം ഡിവൈ.എസ്.പിയുടെ അതേ പാതയിലാണ് പ്രത്യേക അന്വേഷണ സംഘത്തിൻെറയും അന്വേഷണമെന്ന് നാട്ടുകാ൪ ആരോപിക്കുന്നു.
അന്വേഷണ സംഘത്തിൽനിന്ന് ഒഴിവാക്കണമെന്നഭ്യ൪ഥിച്ച പൊലീസ് ഓഫിസ൪ തിരക്കിട്ട് പ്രദേശത്തെ ഒരു വ്യാജ സിദ്ധനിൽനിന്ന് മൊഴിയെടുത്തത് ഇതിന് തെളിവായി നാട്ടുകാ൪ ചൂണ്ടിക്കാട്ടുന്നു.പെൺകുട്ടിയെഴുതിയ ആത്മഹത്യാ കുറിപ്പിലും പെരുവണ്ണാമൂഴി പൊലീസിൽ നൽകിയ മൊഴിയിലും പ്രദേശത്തെ ചില ചെറുപ്പക്കാരുടെ പേരുകൾക്കുപുറമെ ഡസനോളം പെൺകുട്ടികളെ കുറിച്ചും പറയുന്നുണ്ട്.
ഒരു യുവാവ് തനിക്ക് സമ്മാനിച്ച മൊബൈൽ ഫോൺ ഉപയോഗിച്ച് പല പെൺകുട്ടികളുമായി സെക്സ് റാക്കറ്റിലെ അംഗങ്ങൾക്ക് സംസാരിക്കാൻ അവസരമുണ്ടാക്കി എന്നാണ് പെൺകുട്ടിയുടെ മൊഴി. തനിക്ക് തലവേദനയാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചശേഷം ബന്ധുവായ ഷാഫി കാറിൽ കയറ്റി കോഴിക്കോട്ടെ ലോഡ്ജിൽ കൊണ്ടുപോയതും അത്തോളിയിൽ വെച്ച് ഒരു സ്ത്രീയും അൻസാ൪ എന്നയാളും കാറിൽ കയറിയതായും പെൺകുട്ടി പൊലീസിൽ നൽകിയ മൊഴിയിലുണ്ട്. മറ്റുള്ളവ൪ക്ക് വഴങ്ങാൻ ഷാഫി നി൪ബന്ധിച്ചതായും പറ്റില്ളെന്നു പറഞ്ഞപ്പോൾ താനും ഷാഫിയുമൊത്തുള്ള രംഗങ്ങളുടെ വീഡിയോ മൊബൈൽ ഫോണിൽ കാണിച്ചതായും, ചിത്രത്തിലെ ഷാഫിയുടെ തലമാറ്റി പകരം തൻെറ ആദ്യ കാമുകൻെറ ചിത്രം ചേ൪ത്ത് ഇൻറ൪നെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച അന്വേഷണങ്ങൾ മരവിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.