ടി.കെ കോളനി വെടിവെപ്പ്: മാവോവാദികളെന്ന് സ്ഥിരീകരിച്ചിട്ടില്ളെന്ന് ഐ.ജി
text_fieldsപൂക്കോട്ടുംപാടം (മലപ്പുറം): അമരമ്പലം ഗ്രാമപഞ്ചായത്തിലെ ടി.കെ. കോളനി പൂത്തോട്ടം കടവിൽ വനംവകുപ്പ് ജീവനക്കാ൪ക്ക് നേരെ വെടിയുതി൪ത്ത സംഭവത്തത്തെുട൪ന്ന് തൃശൂ൪ റേഞ്ച് ഐ.ജി എസ്. ഗോപിനാഥ് പ്രദേശത്ത് പരിശോധന നടത്തി. തണ്ട൪ബോൾട്ട്, പൊലീസ്, വനംവകുപ്പ് സംയുക്തസംഘമാണ് ടി.കെ. കോളനി ഒൗട്ട്പോസ്റ്റ്, ക്യാമ്പ് ഷെഡ് എന്നിവിടങ്ങളിലും വനത്തിനുള്ളിലും പരിശോധന നടത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെ ക്യാമ്പ് ഷെഡിലത്തെിയ ഐ.ജി വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ട വാച്ച൪ ടി.കെ. ചന്ദ്രൻ, ഗാ൪ഡ് ടി. ശശി എന്നിവരുടെ മൊഴിയെടുത്തു. തുട൪ന്ന് സംഭവസ്ഥലം സന്ദ൪ശിച്ചു.
തണ്ട൪ബോൾട്ടുൾപ്പെടെയുള്ള സായുധസംഘമാണ് വനത്തിനുള്ളിൽ ഒന്നര മണിക്കൂറോളം പരിശോധന നടത്തിയത്. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. വെടിവെപ്പിന് പിന്നിൽ മാവോവാദികളാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ളെന്നും അന്വേഷണമാരംഭിച്ചെന്നും ഐ.ജി പറഞ്ഞു. ഡി.ജി.പി യും സ൪ക്കാരുമായി കൂടിയാലോചിച്ച് കൂടുതൽ സേനയെ വിന്യസിക്കുന്നത് തീരുമാനിക്കും. കൃത്യനി൪വഹണത്തിനിടയിലുണ്ടായ ആക്രമണത്തെ ഗൗരവമായാണ് കാണുന്നതെന്നും ഐ.ജി പറഞ്ഞു. ഒലവക്കോട് സി.സി.എഫ് പ്രമോദ് ജയകൃഷ്ണൻ, സൗത് ഡി.എഫ്.ഒ ജെയിംസ് മാത്യു, എ.സി.എഫ് ജോബ്.കെ. ജോ൪ജ്, ഡിവൈ.എസ്.പി കെ.പി. വിജയകുമാ൪, നിലമ്പൂ൪ സി.ഐ. എ.പി. ചന്ദ്രൻ, എസ്.ഐ മാരായ സി. ബാബുരാജ്, സുനിൽ പുളിക്കൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.