നമുക്കുള്ളത് നീതിയുടെ അടഞ്ഞ വാതിലുകള്‍ -സാറാ ജോസഫ്
text_fieldsകോഴിക്കോട്: നമുക്ക് നീതിയുടെ അടഞ്ഞ വാതിലുകളാണുള്ളതെന്ന് എഴുത്തുകാരി സാറാ ജോസഫ്. ഡി.സി ബുക്സ് അന്താരാഷ്ട്ര പുസ്തകമേളയിൽ, രാജീവ്ഗാന്ധി വധക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പേരറിവാളൻെറ അമ്മ അ൪പുതാമ്മാളിൻെറ അനുഭവമായ ‘അടഞ്ഞ വാതിലിനു മുന്നിൽ’ എന്ന പുസ്തകത്തിൻെറ പ്രകാശനം നി൪വഹിക്കുകയായിരുന്നു അവ൪.
നീതി നമുക്ക് ലഭിക്കുമെന്ന് ഇന്ന് വിശ്വാസമില്ല. നീതിയുടെ വാതിലുകൾക്കു മുന്നിൽ ഇടിക്കുമ്പോൾ അടയുന്ന അനുഭവമാണ് ഈ പുസ്തകത്തിലൂടെ അ൪പുതാമ്മാൾ വിവരിക്കുന്നത്. ജനമനസ്സാക്ഷിക്കു മുന്നിൽ മകൻെറ ജീവനുവേണ്ടി ഒരമ്മ നടത്തിയ പോരാട്ട കഥയാണ് ഇത്. പേരറിവാളൻ കേസിൽ നിരപരാധിയാണ്. ഒരു ബാറ്ററി രാജീവ് ഗാന്ധി വധക്കേസ് പ്രതി ശിവരശന് നൽകിയെന്നതാണ് ചുമത്തിയ കുറ്റം. പേരറിവാളന് ബോംബ് നി൪മിക്കാൻ അറിയില്ല. സി.ബി.ഐ ഉദ്യോഗസ്ഥൻ ത്യാഗരാജൻ പേരറിവാളൻ നിരപരാധിയാണെന്നും മൊഴി താൻ തിരുത്തുകയായിരുന്നെന്നും അടുത്തിടെ തുറന്നു പറഞ്ഞിരിക്കുന്നു. മകനെത്തേടി ജയിലിലേക്ക് അമ്മ നടത്തിയ യാത്രയാണ് ഈ പുസ്തകമെന്നും സാറാ ജോസഫ് പറഞ്ഞു. അധ്യക്ഷത വഹിച്ച കെ. അജിത പുസ്തകം ഏറ്റുവാങ്ങി. മാധ്യമം ആഴ്ചപ്പതിപ്പ് സബ് എഡിറ്റ൪ അനുശ്രീയാണ് അ൪പുത അമ്മാളിനോട് സംസാരിച്ച് പുസ്തകം തയാറാക്കിയത്.
അന്തമാൻ സെല്ലുലാ൪ ജയിൽ സൂപ്രണ്ടായിരുന്ന എ.കെ.പി നമ്പ്യാരുടെ ഓ൪മക്കുറിപ്പായ ‘നക്കാവരം’ കെ. അജിത എൻ.പി. രാജേന്ദ്രന് നൽകി പ്രകാശനം ചെയ്തു. എ.കെ.പി. നമ്പ്യാ൪, കേരള പ്രസ് അക്കാദമി ചെയ൪മാൻ എൻ.പി. രാജേന്ദ്രൻ, അനുശ്രീ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.