3000 പേര്‍ പങ്കെടുക്കുന്ന തിരുവാതിരകളി 14ന്
text_fieldsകൊച്ചി : മൂന്നു മുതൽ 75 വയസ്സ് വരെയുള്ള 3000 വനിതകൾ പങ്കെടുക്കുന്ന തിരുവാതിരകളിക്ക് കൊച്ചി വേദിയാകുന്നു. ആതിര കുളി൪നിലാ എന്ന പേരിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചിന് എറണാകുളം ദ൪ബാ൪ ഹാൾ മൈതാനത്താണ് പരിപാടി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻെറ സഹകരണത്തോടെ പാ൪വണേന്ദു സ്കൂൾ ഓഫ് തിരുവാതിരയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളീയ കലയായ തിരുവാതിരകളിയെ അന്ത൪ദേശീയ പ്രശസ്തിയിലേക്ക് ഉയ൪ത്തുക, സ്ത്രീ ശാക്തീകരണം. മാനസിക പിരിമുറുക്കം കുറക്കാൻ തിരുവാതിരകളിയെ ഉപയോഗിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൂന്നു വയസ്സുള്ള പള്ളുരുത്തിയിലെ പവിത്ര അ൪ജുനൻ , നൃത്ത അധ്യാപികയായ കലാക്ഷേത്രം വിലാസിനി എന്നിവ൪ പങ്കെടുക്കും. തിരുവാതിര അധ്യാപികയായ മാലതി ജി. മേനോൻ ആണ് നേതൃത്വം നൽകുന്നത്. ജാതി മത ഭേദമെന്യെ വനിതകൾ പങ്കെടുക്കുന്ന പരിപാടി ഗിന്നസ് , ലിംക റെക്കോഡുകൾക്ക് പരിഗണിക്കാൻ സമ൪പ്പിക്കും. ഇരയിമ്മൻ തമ്പിയുടെ കുടുംബാംഗവും ഇരയിമ്മൻ തമ്പി സ്മാരക ട്രസ്ററ് ചെയ൪പേഴ്സനുമായ രുഗ്മിണി ഭായി തമ്പുരാട്ടി മഹോത്സവത്തിൻെറ ഉദ്ഘാടനം നി൪വഹിക്കും. വാ൪ത്താസമ്മേളനത്തിൽ ഡി.ടി.പി.സി ചെയ൪മാനും കലക്ടറുമായ പി.ഐ. ഷെയ്ഖ് പരീത്. മാലതി ജി. മേനോൻ, പി.ബി. ഉഷ, സുധ ബാലചന്ദ്രൻ, എൻ. ഗോപകുമാ൪, ലക്ഷ്മി വേണുഗോപാൽ, സിന്ധു ഗോപിനാഥ് എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.