Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക്ളിഫ് ഹൗസ് ഉപരോധം...

ക്ളിഫ് ഹൗസ് ഉപരോധം പിന്‍വലിച്ചു

text_fields
bookmark_border
ക്ളിഫ് ഹൗസ് ഉപരോധം പിന്‍വലിച്ചു
cancel

തിരുവനന്തപുരം: സോളാ൪ കേസിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിവന്ന ക്ളിഫ്ഹൗസ് ഉപരോധം പിൻവലിച്ചു. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരായ ബഹിഷ്കരണപരിപാടികളടക്കമുള്ള പ്രക്ഷോഭങ്ങളെല്ലാം നി൪ത്തിവെക്കുകയാണെന്ന് ഇടത് മുന്നണി യോഗത്തിന് ശേഷം കൺവീന൪ വൈക്കം വിശ്വൻ വാ൪ത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പാ൪ലമെൻറ് തെരഞ്ഞെടുപ്പിനായി ഒരുക്കങ്ങൾ ആരംഭിക്കേണ്ടതിനാൽ കൂടിയാണ് സമരങ്ങൾ പിൻവലിക്കുന്നത്. വീട്ടമ്മയായ സന്ധ്യയുടെ പ്രതിഷേധം തീരുമാനത്തിന് പിന്നിലില്ളെന്നും ഇക്കാര്യത്തിൽ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ പോലെ ചില൪ക്ക് ചില സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ജനകീയപ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയായി നിയമസഭാസമ്മേളനം മാറ്റാനാണ് തീരുമാനം. സോളാ൪ വിഷയം എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് നോക്കിക്കണ്ട ശേഷമാകും ഇനി സമരങ്ങൾ. നിയമസഭയുടെ നേതാവ് മുഖ്യമന്ത്രിയാണെന്നിരിക്കെയാണ് ബഹിഷ്കരണം ഒഴിവാക്കി നിയമസഭയിൽ പങ്കെടുക്കുന്നത്. മുഖ്യന്ത്രി പങ്കെടുക്കുന്ന വേദികളിൽ എം.എൽ.എമാരടക്കമുള്ള ഇടത് നേതാക്കൾക്ക് പങ്കെടുക്കുന്നതിൽ വിലക്കില്ളെന്നും വൈക്കം വിശ്വൻ വ്യക്തമാക്കി.
നിയമസഭയിലെ ജനകീയ വിഷയങ്ങളെ അവഗണിച്ച് ഏകപക്ഷീയമായി സഭ നി൪ത്തിവെക്കാനാണ് ശ്രമമെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടും. നിയമസഭ കൂടുന്ന ദിവസങ്ങളുടെ എണ്ണം കുറയുന്നത് പ്രതിപക്ഷത്തിൻെറ കുഴപ്പം കൊണ്ടാണെന്ന പ്രചാരണം അനുവദിക്കില്ല.
കഴിഞ്ഞ ഒമ്പത് മുതൽ വൻ സന്നാഹത്തോടെ ആരംഭിച്ച ക്ളിഫ് ഹൗസ് ഉപരോധം തുടക്കം മുതലേ എൽ.ഡി.എഫിന് കല്ലുകടിയായിരുന്നു. സമരക്കാ൪ വഴിമുടക്കിയെന്നാരോപിച്ച് സമീപവാസിയായ വീട്ടമ്മ സന്ധ്യയുടെ പരസ്യപ്രതിഷേധം സമരത്തിന് കൂനിന്മേൽ കുരുവുമായിരുന്നു. ഈ സാഹചര്യത്തിലാണ് സമരവേദി മാറ്റണം എന്നതടക്കമുള്ള ആവശ്യം മുന്നണിയിൽ ഉയ൪ന്നത്. എന്നാൽ കഴിഞ്ഞ 19ന് ചേ൪ന്ന എൽ.ഡി.എഫ് യോഗത്തിൽ ഇക്കാര്യത്തിൽ ഇപ്പോൾ തീരുമാനം വേണ്ടെന്ന നിലപാട് ഞായറാഴ്ച സി.പി.എം തിരുത്തുകയായിരുന്നു. ഇതുവരെ 18 ദിവസം പിന്നിട്ട ക്ളിഫ്ഹൗസ് ഉപരോധത്തിന് ക്രിസ്മസിന് രണ്ട് ദിവസവും ഉത്രാടം തിരുനാൾ മാ൪ത്താണ്ഡ വ൪മയുടെ നിര്യാണത്തെ തുട൪ന്ന് ഒരു ദിവസവും എൽ.ഡി.എഫ് അവധി നൽകിയിരുന്നു.
ആറന്മുള വിമാനത്താവളത്തിൻെറ കാര്യത്തിൽ പച്ചക്കള്ളമാണ് സ൪ക്കാ൪ പറയുന്നത്. 2011 നവംബറിൽ ഭൂമിയുടെ പോക്ക്വരവ് നടന്നതായ വിവരം ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. എൽ.ഡി.എഫ് കാലത്ത് എം.എൽ.എയുടെ കത്തിൻെറ അടിസ്ഥാനത്തിൽ സ്വാഭാവിക നടപടി മാത്രമാണ് കൈക്കൊണ്ടത്. അന്നത്തെ കലക്ട൪ നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യമല്ല ഇതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
വിമാനത്താവള ഭൂമിയുമായി ബന്ധപ്പെട്ട് റിപ്പോ൪ട്ട് നൽകിയ കലക്ട൪ രവീന്ദ്രനെ മാറ്റിയത് മുഖ്യമന്ത്രി നേരിട്ടാണ്. സ൪ക്കാറിന് 10 ശതമാനവും റിലയൻസിന് 15 ശതമാനവും ഓഹരി നൽകാനുള്ള തീരുമാനവും മുഖ്യമന്ത്രി മുൻകൈയെടുത്താണ് കൈക്കൊണ്ടത്.
ഇക്കാര്യത്തിൽ സംയുക്തമായി നടക്കുന്ന സമരങ്ങൾക്ക് എല്ലാ പിന്തുണയും നൽകും. എ.പി.എൽ വിഭാഗത്തിനും ബി.പി.എൽ വിഭാഗത്തിനും കിട്ടിക്കൊണ്ടിരുന്ന ഭക്ഷ്യധാന്യങ്ങളടക്കം നി൪ത്തലാക്കാനുള്ള നീക്കങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്നതിനുള്ള പ്രമേയം എൽ.ഡി.എഫ് അംഗീകരിച്ചതായും വൈക്കം വിശ്വൻ പറഞ്ഞു.
ഭൂരഹിത൪ക്ക് പട്ടയം കൊടുത്തതായി പ്രചാരണം നടത്തി കബളിപ്പിക്കുന്നതിനെതിരെയും ഇടുക്കിയിൽ ക൪ഷക൪ക്ക് ഉപാധികളില്ലാതെ പട്ടയം കൊടുക്കുമെന്ന വാഗ്ദാനം നടപ്പാക്കാതിരിക്കാനുള്ള നീക്കങ്ങൾക്കെതിരെയും നടക്കുന്ന സമരങ്ങൾക്ക് പിന്തുണ നൽകാനും ഇടത് മുന്നണി യോഗം തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story